വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമം : 3 യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : പുതിയ ബസ് സ്റ്റാൻ‍ഡ് പരിസരത്ത് വാഹനപരിശോധനയ്‌‍ക്കിടെ പോലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമം. എആര്‍ ക്യാംപിലെ പോലീസുകാരനായ സന്ദീപിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ ടൗൺ പോലീസ് പിടികൂടി. ബദിയഡുക്ക നെക്രാജെ സ്വദേശികളായ സഫ്‌വാന്‍, അമീര്‍, കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി മുഹമ്മദ് ഷെമീന്‍ എന്നിവരാണ് പിടിയിലായത്.  ചൊവ്വ പുലര്‍ച്ചെ ഒന്നരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു സംഭവം. കണ്‍ട്രോള്‍ റൂം എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ കറന്തക്കാട് ഭാഗത്തുനിന്നും ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.

പരിശോധനയ്ക്കിടെ ഇവര്‍ പോലീസുകാരോട് തട്ടിക്കയറുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ പോലീസുകാരനായ സന്ദീപിന്റെ കഴുത്തിനു നേരെ ബൈക്ക് യാത്രക്കാരിലൊരാള്‍ കത്തിയെടുത്ത് കുത്താന്‍ ശ്രമിക്കുകയായിരുന്നു. തടയുന്നതിനിടയില്‍ സന്ദീപിന്റെ വലതു കൈവെള്ളയ്ക്കാണ് കുത്തേറ്റത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റു പോലീസുകാര്‍ ചേര്‍ന്ന് മൂന്നംഗ സംഘത്തെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...