കാസര്‍ഗോഡ്; പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ബന്തടുക്കയിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്തടുക്ക മലാംകുണ്ട് സ്വദേശിനി ശരണ്യ (17) നെയാണ് തൂങ്ങിമരിച്ച് കട്ടിലില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. ശരണ്യ തുങ്ങി മരിച്ച മുറിയുടെ വാതില്‍ പുറത്തു നിന്ന് പുട്ടിയ നിലയിലാണ് കാണപ്പെട്ടതെന്നുള്ളതും ദുരൂഹതയാണ് ഉയര്‍ത്തുന്നത്.
ബന്തടുക്ക ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശരണ്യ. ജോലിക്ക് പോയിരുന്ന ശരണ്യയുടെ മാതാവ് വൈകിട്ട് നാലുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. അപ്പോഴാണ് കട്ടിലില്‍ ഇരിക്കുന്ന നിലയില്‍ ശരണ്യയുടെ മൃതദേഹം കാണുന്നത്. ഇതുകണ്ട് മാതാവ് നിലവിളിച്ചതോടെയാണ് അയലക്കാരും മരണവിവരം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ശരണ്യ ആത്മഹത്യാ ചെയ്യാനുള്ള സാഹചര്യം ഇല്ലെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.