Thursday, April 17, 2025 10:06 am

ജമ്മു കാശ്‌മീരിലെ ജില്ലാ വികസന കൗണ്‍സില്‍ ; ഫാറൂഖ് അബ്‌ദുളള നേതൃത്വം നല്‍കുന്ന പീപ്പിള്‍ അലൈന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന് മുന്നേറ്റം

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ ജില്ലാ വികസന കൗണ്‍സിലിലേക്ക് വോട്ടെണ്ണലില്‍ ഫാറൂഖ് അബ്‌ദുളള നേതൃത്വം നല്‍കുന്ന പീപ്പിള്‍ അലൈന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന് മുന്നേറ്റം. അവസാന ഫലസൂചനകള്‍ അനുസരിച്ച്‌ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമായ ഗുപ്കാര്‍ സഖ്യം 81 സീറ്റുകളില്‍ മുന്നിലാണ്. ബി ജെ പി 47 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

ഒറ്റയ്‌ക്ക് മത്സരിച്ച കോണ്‍ഗ്രസിന് നിലവില്‍ 21 സീറ്റുകളില്‍ മാത്രമേ ലീഡുളളൂ. കാശ്‌മീരില്‍ ഗുപ്കാര്‍ സഖ്യവും ജമ്മുവില്‍ ബി ജെ പിയുമാണ് മുന്നേറുന്നത്. ജമ്മു പ്രവിശ്യയില്‍ 44 സീറ്റുകളിലാണ് ബി ജെ പി മുന്നേറ്റം തുടരുന്നത്. ഗുപ്കാര്‍ സഖ്യം ഇവിടെ 20 സീറ്റിലാണ് മുന്നില്‍. എന്നാല്‍ കാശ്‌മീരില്‍ ഗുപ്കാര്‍ സഖ്യം 61 സീറ്റുകളില്‍ മുന്നിലാണ്. ഇവിടെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ബി ജെ പി മുന്നിലുളളത്.

ജമ്മു കാശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണ് ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ്. ജമ്മുകാശ്‌മീരില്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്.

ജമ്മു കാശ്‌മീരിലെ ഇരുപത് ജില്ലകളിലെ 280 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 2,181 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. എട്ട് ഘട്ടങ്ങളിലായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 28ന് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അവസാന ഘട്ട വോട്ടെടുപ്പ് നടന്നത് ഡിസംബര്‍ 19നാണ്. ഫറൂഖ് അബ്‌ദുളളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്‌തിയുടെ പി ഡി പി അടക്കമുളളവര്‍ ഗുപ്കാര്‍ സഖ്യത്തിന് കീഴിലാണ് മത്സരിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ വാങ്ങുന്ന എണ്ണയുടെ ശരാശരിവില 70 ഡോളറിൽ താഴെ

0
മുംബൈ: ഇന്ത്യ വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ ശരാശരിവില 70 ഡോളറിൽ താഴെയെത്തി....

സിനിമ സെറ്റിലെ ലഹരി ഉപയോ​ഗം ; നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി...

0
കൊച്ചി : സിനിമ സെറ്റിലെ ലഹരി ഉപയോ​ഗത്തിൽ നടൻ ഷൈൻ ടോം...

ജില്ലാ സ്റ്റേഡിയത്തിൻ്റെ പവലിയന് ജില്ലയുടെ കായിക പിതാവ് ജോർജ്ജ് ഫിലിപ്പിൻ്റെ പേര് നൽകണം...

0
പത്തനംതിട്ട : ജില്ല സ്റ്റേഡിയത്തിൻ്റെ പവലിയന് ജില്ലയുടെ കായിക പിതാവ്...

രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും

0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര...