ബ്രിട്ടനില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്ക് ആര്‍.ടി – പി.സി.ആര്‍ നിര്‍ബന്ധമാക്കി ; പ്രത്യേക ഐസൊലേഷനും നിര്‍ബന്ധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കൊവിഡിന്റെ കൂടുതല്‍ ശക്തമായ വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രാജ്യത്തുനിന്നുള്ള യാത്രക്കാര്‍ക്കായി പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യ. ബ്രിട്ടനില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്ക് ആര്‍.ടി- പി.സി.ആര്‍ നിര്‍ബന്ധമാക്കി.

ബ്രിട്ടനില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് പ്രത്യേക ഐസൊലേഷനും സഹയാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്നലെ ലണ്ടനില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ആറ് യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദേശ കാര്യമന്ത്രാലയത്തിന്‍റെ പുതിയ നിയന്ത്രണങ്ങള്‍.

എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇന്നലെ രാത്രി 10.40 ഡല്‍ഹിയില്‍ ഇറങ്ങിയ വിമാനത്തിലുണ്ടായിരുന്നവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ആറില്‍ ഒരാള്‍ കണക്ഷന്‍ ഫ്‌ളൈറ്റില്‍ ചെന്നൈയില്‍ ഇറങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ലണ്ടനില്‍ നിന്നു കൊല്‍ക്കത്തിയലെത്തിയ രണ്ടു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കൊവിഡിന്‍റെ വക ഭേദം കണ്ടെത്തിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊവിഡിന്റെ വകഭേദത്തിന് 70 ശതമാനം വ്യാപന ശേഷി കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...