കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി നേതൃ സമ്മേളനവും ഓണാഘോഷവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി നേതൃ സമ്മേളനവും ഓണാഘോഷവും സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിൻ്റെ അടിസ്ഥാന പ്രക്രിയയായ തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കപ്പെടുന്നത് രാഷ്ട്രത്തെ തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക വികസനം വികേന്ദ്രീകൃതമാക്കാതെ കേന്ദ്രീകൃതമാക്കി ചിലരെ കുബേരൻമാരാക്കുന്ന ഭരണം അവസാനിപ്പിക്കണമെന്നും പറഞ്ഞു. ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി. റെജി ഓണസന്ദേശം നൽകി.

ബാർ കൗൺസിൽ ജില്ലാ ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന സമിതി അംഗം അഡ്വ. ഷൈനി ജോർജ്ജിനെ യോഗത്തിൽ വെച്ച് അനുമോദിച്ചു. ഗാന്ധി ദർശൻ വേദി ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ. ഷെറിൻ എം. തോമസ്, ജില്ലാ കൺവീനർ ശ്രീകലാ റെജി, നിയോജക മണ്ഡലം ചെയർപേഴ്സൺമാരായ ലാലി ജോർജ്ജ്, ലീലാമണിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു. വ്യത്യസ്തങ്ങളായ ഓണക്കളികൾ നടത്തി സമ്മാന വിതരണത്തോടെ യോഗം അവസാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...