ബൈക്കിൽ പോവുകയായിരുന്ന യുവാവിന്റെ മുന്നിൽ കാട്ടാന ചാടി ; രക്ഷപെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കാസർകോഡ്: കാനത്തൂരിൽനിന്ന്‌ കുണ്ടൂച്ചിയിലെ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന യുവാവിന്റെ മുന്നിൽ കാട്ടാന ചാടി. ആനയെ കണ്ടയുടൻ ബൈക്ക് ഉപേക്ഷിച്ച് തിരിഞ്ഞോടിയതിനാൽ ജീവൻ തിരിച്ചുകിട്ടി. കുണ്ടൂച്ചിയിലെ വിശാഖാണ് കാട്ടാനയുടെ മുന്നിൽനിന്ന്‌ അദ്‌ഭുതകരമായി രക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാത്രി ഏഴരയ്ക്കായിരുന്നു സംഭവം. കാനത്തൂർ സ്കൂൾ കഴിഞ്ഞ് കുണ്ടൂച്ചി റോഡിലേക്ക് കടക്കുമ്പോഴാണ് വിശാഖിന്റെ മുന്നിലേക്ക് പൊടുന്നനെ കാട്ടാന കയറി വരുന്നത്. ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ടതോടെ ആന വിശാഖിന്റെ നേർക്ക് തിരിഞ്ഞു. 10 മീറ്റർ മാത്രം അകലെയായിരുന്നു. ഉടൻ ബൈക്ക്‌ ഉപേക്ഷിച്ച് ഇരുട്ടത്ത് റോഡിലൂടെ തിരിഞ്ഞോടി. റോഡരികിലുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നെന്ന് വിശാഖ് പറഞ്ഞു. ഓട്ടത്തിനിടയിൽ മൊബൈലും നഷ്ടപ്പെട്ടു. ഓടിക്കയറിയ വീട്ടിൽനിന്ന്‌ വനംവകുപ്പിനെയും നാട്ടുകാരെയും വിവരമറിയിച്ചു. ദ്രുതകർമസേന സ്ഥലത്തെത്തുകയും ആനയെ തുരത്തിയ ശേഷം വിശാഖിനെ വീട്ടിലെത്തിക്കുകയുമായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി....

സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല ; അഭിമാനത്തോടെ സർക്കാർ വണ്ടിയിൽ സൗജന്യമായി യാത്ര ചെയ്യാം...

0
തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആർടിസി ഓ‍ർഡിനറി ബസിൽ സ്ത്രീ...

വിജയ് – സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും

0
ചെങ്കൽപ്പെട്ട് : നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി...

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...