സുല്‍ത്താന്‍ബത്തേരി-ഗൂഡല്ലൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ നെല്ലങ്കോട്ട ടൗണില്‍ കാട്ടാന ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

സുൽത്താൻ ബത്തേരി: സുല്‍ത്താന്‍ബത്തേരി-ഗൂഡല്ലൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ നെല്ലങ്കോട്ട ടൗണില്‍ കാട്ടാന ഇറങ്ങി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ടൗണില്‍ ഇറങ്ങിയ കാട്ടാന ഏറെ നേരം ടൗണിലും പരിസരപ്രദേശങ്ങളിലും ഭീതി പരത്തി. നിരവധി വാഹനങ്ങളെയും യാത്രികരെയും ആക്രമിക്കാന്‍ ശ്രമമുണ്ടായി. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്ന് ബഹളമുണ്ടാക്കി ഈ ശ്രമങ്ങള്‍ ചെറുക്കുകയായിരുന്നു. നിരവധി തവണ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും നേരെ തിരിഞ്ഞ കാട്ടാന ടൗണിലെ പ്രധാന റോഡിലൂടെ പോയി വനത്തിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. ബൈക്കിനും പിക്കപ്പ് വാനിനും നേരെ ആക്രമണം ഉണ്ടായെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. തൈപ്പൂയ ഉത്സവത്തോട് അനുബന്ധിച്ച് തമിഴ്‌നാട്ടിലെ സ്‌കൂള്‍, കോളേജുകള്‍ക്ക് അവധിയായതിനാല്‍ വലിയ ആശങ്കയാണ് വഴിമാറിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വനത്തോട് ചേര്‍ന്ന് ജനവാസ പ്രദേശങ്ങളിലേക്ക് നിരവധി തവണയാണ് പട്ടാപകല്‍ കാട്ടാനകള്‍ എത്തിയിട്ടുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍

0
തിരുവനന്തപുരം: സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍. വിശാല...

ഓൺലൈൻ ടാക്സി ഡ്രൈവർ എന്ന വ്യാജേന ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം ; മൂന്നുപേർ പിടിയിൽ

0
തൊടുപുഴ : ഓൺലൈൻ ടാക്സി ഓടുന്നതിന്റെ മറവിൽ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം...

സംവിധായകൻ ആർ. ശരത് അന്തരിച്ചു

0
കൊച്ചി : മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു....

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...