അയിരൂര്‍ രാമേശ്വരം ക്ഷേത്രത്തില്‍ കഥകളി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : മേട തിരുവാതിര ഉത്സവത്തോടനുബന്ധിച്ചു്‌ അയിരൂര്‍ രാമേശ്വരം മഹാദേവര്‍ ക്ഷേത്രത്തില്‍ നാല്‌ ദിവസം നീണ്ടു നില്‍ക്കുന്ന കഥകളി ആരംഭിച്ചു. ഒന്നാം ദിവസം കിരാതം കഥയാണ്‌ ആടിയത്‌. കാട്ടാളനായി ഫാക്‌ട് മോഹനനും അര്‍ജുനനായി കലാമണ്ഡലം പ്രശാന്ത്‌ പന്മനയും പാഞ്ചാലിയായി കലാമണ്ഡലം അജീഷുമാണ്‌ വേഷമിട്ടത്‌. ജയറാം ചെറുകോല്‍ കഥാ വിവരണം നടത്തി. രണ്ടാം ദിനം കുചേല വൃത്തത്തില്‍ കുചേലനായി പീരപ്പള്ളി രാജീവും പത്നിയായി കലാമണ്ഡലം അരുണും ശ്രീകൃഷ്‌ണനായി കലാമണ്ഡലം ഷണ്മുഖനും ആട്ടവിളക്കിന്‌ പിന്നിലെത്തി. കഥകളി സംഗീതജ്‌ഞന്‍ പത്തിയൂര്‍ ശങ്കരന്‍ കുട്ടിയെ അയിരൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി പ്രഭാകരന്‍ നായര്‍ ആദരിച്ചു. എസ്‌.ദിലീപ്‌ കുമാര്‍ കഥാ വിവരണം നടത്തി. സമാപന ദിവസം കര്‍ണ്ണ ശപഥത്തില്‍ ദുര്യോധനനായി കലാനിലയം വിനോദും കര്‍ണ്ണനായി കലാനിലയം വിജയനും വേഷമിടും. ജോണ്‍സണ്‍ മാത്യു അയിരൂര്‍ കഥാ വിവരണം നടത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ കണക്കുകൾ മറച്ചുവെച്ച് അനാവശ്യമായി...

അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ...

0
പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന...

ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. സിപിഎമ്മിലെ പി.വി രാജേന്ദ്രനെതിരെ...

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ...