Monday, January 13, 2025 7:27 am

കതിരൂർ മനോജ് വധക്കേസിന്‍റെ വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ദില്ലി: കതിരൂർ മനോജ് വധക്കേസിന്‍റെ വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രിം കോടതി തള്ളി .നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് നിർദ്ദേശം നല്‍കി. വിചാരണ കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണം. സിബിഐയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമെന്ന് കോടതി നിരീക്ഷിച്ചു.

ഇന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ മുരാരി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐയുടെ നീക്കത്തിൽ രാഷ്ട്രീയമുണ്ടെന്ന് വിമർശിച്ചത്. നാല് വർഷം മുൻപ് സിബിഐ നൽകിയ ഹർജിയാണിത്. എന്നാൽ ഇതിൽ തുടർനടപടികൾ സിബിഐ സ്വീകരിച്ചില്ല. സിബിഐ കോടതിയിൽ തന്നെയാണ് വിചാരണ നടക്കുന്നത്. സിബിഐ ജഡ്ജിമാരെ പ്രതികൾ സ്വാധീനിക്കുമോ എന്ന ചോദ്യവും കോടതിയിൽ നിന്നുണ്ടായി. നിലവിൽ പ്രതികൾക്കതിരെ കുറ്റം ചുമത്തുന്ന നടപടിയാണ് നടക്കുന്നതെന്ന് പ്രതികൾക്കായി ഹാജരായ അഭിഭാഷകൻ ജിഷ്ണു എംഎൽ കോടതിയെ അറിയിച്ചു.സംസ്ഥാനത്തിനായി ഹരിൻ പി റാവൽ ,സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവരാണ് ഹാജരായത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ

0
തിരുവനന്തപുരം : വർക്കലയിലെ മസാജ് പാര്‍ലറിലെത്തിയ വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ...

പി വി അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജി വെക്കുമെന്ന് സൂചന

0
മലപ്പുറം : പി വി അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജി...

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ നാ​ലു​പേ​ർ പിടിയിൽ

0
പ​ട്ന : ബി​ഹാ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ​ക​ള്ള​പ്പ​ണം...

സ​ഹ​ക​ര​ണ വ​കു​പ്പി​ൽ ഓ​ഫ് ലൈ​ൻ സ്ഥ​ലം​മാ​റ്റം ന​ട​ത്തു​​ന്നു​വെ​ന്ന്​ ആ​ക്ഷേ​പം

0
തൊ​ടു​പു​ഴ : സ​ഹ​ക​ര​ണ വ​കു​പ്പി​ൽ ന​ട​പ്പാ​ക്കി​യ ഓ​ൺ​ലൈ​ൻ സ്ഥ​ലം​മാ​റ്റ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ട്ടി​മ​റി​ച്ച്...