തിരുവനന്തപുരം: രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ എടുത്ത നടപടി ആരാഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരെ എല്‍ ഡി എഫ് സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ എന്ത് നടപടി എടുത്തു എന്ന് വ്യക്തമാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇത് വ്യക്തമാക്കി രാജ്ഭവന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.ജോലിക്ക് കയറാനായി ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷമാണോ ജീവനക്കാര്‍ സമരത്തിനെത്തിയതെന്ന് വ്യക്തമാക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രധാന തസ്തികകളില്‍ ജോലി ചെയ്യുന്ന ഏഴുപേര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ വീഡിയോയും ഫോട്ടോകളും ഉള്‍പ്പെടുത്തി ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്.