തിരുവനന്തപുരം: കാട്ടാക്കട കൊലപാതകത്തില്‍ മുഖ്യ പ്രതികളായ സജു, ഉത്തമന്‍ അടക്കമുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ നാളെ സംഗീതിന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കും. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ തമിഴ്‌നാട്ടിലെ ലോഡ്ജിലും ജെസിബിയും ടിപ്പറും ഉപേക്ഷിച്ച സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും. പ്രതികളുടെ മണ്ണ് കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. കാട്ടാക്കടയില്‍ ജെസിബി കൊണ്ട് യുവാവിനെ അടിച്ച് കൊന്ന സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ജെസിബി കൊണ്ട് യുവാവിനെ അടിച്ച് കൊന്ന കേസ് ; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു ; പോലീസിന് വീഴ്ച പറ്റിയെന്നു മുഖ്യമന്ത്രി
RECENT NEWS
Advertisment