തിരുവനന്തപുരം : സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞതിന് ഉടമയെ ജെസിബിയുടെ ബക്കറ്റിനടിച്ചു കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് നടത്തി . കൊല്ലപ്പെട്ട സംഗീതിന്റെ വീട്ടില്‍ കൃത്യം നടത്തിയ പുരയിടത്തിലാണ് ആദ്യം പ്രതികളെ കൊണ്ടുവന്നത്. സംഗീതിന്റെ ഭാര്യയും മാതാവും പോലീസിനുനേരെ തങ്ങളുടെ പ്രതിക്ഷേധം അറിയിക്കുകയുണ്ടായി. ഇന്നു പുലച്ചെ ആറു മണിയോടു കൂടിയായിരുന്നു പ്രതികളെ കൊണ്ടു വന്നത്. പിന്നീട് ജെസിബിയും ടിപ്പറും ഉപേക്ഷിച്ച സഥലത്തും പ്രതികളെ എത്തിച്ചു പോലീസ് തെളിവുകള്‍ ശേഖരിച്ചു.
ഇരുട്ടുള്ള സമയത്ത് പ്രതികളെ കൊണ്ടു വന്നത് പോലീസിന്റെ നാടകമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് കാര്യമായ വീഴ്ച സംഭവിച്ചതായി റിപ്പോട്ടുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു സ്‌പെഷ്യല്‍ ബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു. പറമ്പില്‍ അനധികൃതമായി മണ്ണെടുക്കുന്നത് സംഗീതിന്റെ ഭാര്യ പോലീസിനെ രാത്രി 11 മണിക്ക് അറിയിച്ചിട്ടും പോലീസ് എത്തിയത് 1.30 ഓടു കൂടിയായിരുന്നു . അപ്പോഴേക്കും കൊലപാതകം നടന്നിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു.