കാട്ടാക്കട കൊലപാതകം ; പ്രതികളെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി ; പ്രതികഷേധവുമായി സംഗീതിന്റെ ഭാര്യയും മാതാവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞതിന് ഉടമയെ ജെസിബിയുടെ ബക്കറ്റിനടിച്ചു കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് നടത്തി . കൊല്ലപ്പെട്ട സംഗീതിന്റെ വീട്ടില്‍ കൃത്യം നടത്തിയ പുരയിടത്തിലാണ് ആദ്യം പ്രതികളെ കൊണ്ടുവന്നത്. സംഗീതിന്റെ ഭാര്യയും മാതാവും പോലീസിനുനേരെ തങ്ങളുടെ പ്രതിക്ഷേധം അറിയിക്കുകയുണ്ടായി. ഇന്നു പുലച്ചെ ആറു മണിയോടു കൂടിയായിരുന്നു പ്രതികളെ കൊണ്ടു വന്നത്. പിന്നീട് ജെസിബിയും ടിപ്പറും ഉപേക്ഷിച്ച സഥലത്തും പ്രതികളെ എത്തിച്ചു പോലീസ് തെളിവുകള്‍ ശേഖരിച്ചു.

ഇരുട്ടുള്ള സമയത്ത് പ്രതികളെ കൊണ്ടു വന്നത് പോലീസിന്റെ നാടകമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് കാര്യമായ വീഴ്ച സംഭവിച്ചതായി റിപ്പോട്ടുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു സ്‌പെഷ്യല്‍ ബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു. പറമ്പില്‍ അനധികൃതമായി മണ്ണെടുക്കുന്നത് സംഗീതിന്റെ ഭാര്യ പോലീസിനെ രാത്രി 11 മണിക്ക് അറിയിച്ചിട്ടും പോലീസ് എത്തിയത് 1.30 ഓടു കൂടിയായിരുന്നു . അപ്പോഴേക്കും കൊലപാതകം നടന്നിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...