തിരുവനന്തപുരം: കാട്ടാക്കടയില്‍ ടയര്‍ കടയുടമയ്ക്കും ജീവനക്കാരനും നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം.
ബൈക്കിലെത്തിയ സംഘമാണ് കടയുടമ സുശീലനെയും തൊഴിലാളി അജിത്തിനെയും ആക്രമിച്ചത്. കടയുടെ ചില്ലുകള്‍ അക്രമിസംഘം അടച്ചു തകര്‍ത്തു. ഇന്നലെ വൈകിട്ടാണ് സംഭവം. അക്രമത്തിനു ശേഷം ബൈക്കില്‍ രക്ഷപ്പെട്ട സംഘത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട മാര്‍ക്കറ്റ് റോഡിലെ എംആര്‍എഫ് ടയേഴ്‌സിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കടയിലെ ജീവനക്കാരനായ അജിതിനെ ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ആക്രമണം തടയാനെത്തിയപ്പോഴാണ് ഉടമ സുശീലന് മര്‍ദനമേറ്റത്. ചുറ്റിക കൊണ്ടുള്ള അടിയില്‍ അജിത്തിന്റെ കൈകാലുകള്‍ക്കു പരിക്കേറ്റു. പ്രകോപനം ഒന്നുമില്ലാതെയായിരുന്നു ആക്രമണം. മൂന്നംഗ സംഘം ബൈക്കിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഘത്തിന്റെ കൈയിലെ ആയുധങ്ങളും സിസിടിവിയില്‍ കാണാം. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുശീലനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.