കാട്ടാക്കടയിലെ എം.ആര്‍.എഫ് ടയേഴ്‌സിന് നേരെ ആക്രമണം ; കടയുടമയ്ക്കും ജീവനക്കാരനും പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  കാട്ടാക്കടയില്‍ ടയര്‍ കടയുടമയ്ക്കും ജീവനക്കാരനും നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം.
ബൈക്കിലെത്തിയ സംഘമാണ്  കടയുടമ സുശീലനെയും തൊഴിലാളി അജിത്തിനെയും ആക്രമിച്ചത്. കടയുടെ ചില്ലുകള്‍ അക്രമിസംഘം അടച്ചു തകര്‍ത്തു. ഇന്നലെ വൈകിട്ടാണ് സംഭവം. അക്രമത്തിനു  ശേഷം ബൈക്കില്‍ രക്ഷപ്പെട്ട സംഘത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട മാര്‍ക്കറ്റ് റോഡിലെ എംആര്‍എഫ് ടയേഴ്‌സിന് നേരെയാണ് ആക്രമണം ഉണ്ടായത്.

കടയിലെ ജീവനക്കാരനായ അജിതിനെ ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ആക്രമണം തടയാനെത്തിയപ്പോഴാണ് ഉടമ സുശീലന് മര്‍ദനമേറ്റത്. ചുറ്റിക കൊണ്ടുള്ള അടിയില്‍ അജിത്തിന്റെ കൈകാലുകള്‍ക്കു പരിക്കേറ്റു. പ്രകോപനം ഒന്നുമില്ലാതെയായിരുന്നു ആക്രമണം. മൂന്നംഗ സംഘം ബൈക്കിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഘത്തിന്റെ കൈയിലെ ആയുധങ്ങളും സിസിടിവിയില്‍ കാണാം. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുശീലനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...