കാട്ടാക്കട ആൾമാറാട്ടം : ഇങ്ങനെയാണോ ജനാധിപത്യം പഠിപ്പിക്കേണ്ടത്? ഗവർണർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് യുയുസി വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. യുവതലമുറക്ക് നല്‍കേണ്ട സന്ദേശം ഇതല്ലെന്നും അദ്ദേഹം പറഞ്ഞു. വിസി നിയമന വിവാദത്തില്‍ അഞ്ച് തവണ യൂണിവേഴ്‌സിറ്റികളെ ഓര്‍മിപ്പിച്ചുവെന്ന് പറഞ്ഞ ചാന്‍സലര്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണമെന്നും ചാന്‍സലര്‍ എന്ന നിലയില്‍ ചെയ്യേണ്ടത് ചെയ്തുവെന്നും പറഞ്ഞു. അതേസമയം ക്രിസ്ത്യന്‍ കോളേജിലെ യുയുസി ആള്‍മാറാട്ട കേസില്‍ ബന്ധപ്പെട്ട് കെ.എസ്.യു പരാതി നല്‍കി.

മന്ത്രി വി. ശിവന്‍കുട്ടി, എംഎല്‍എ ജി. സ്റ്റീഫന്‍, കോളേജ് പ്രിന്‍സിപ്പള്‍ ജി.ഐ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവര്‍ ഗൂഢാലോചന നടത്തിയാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്നും കെ.എസ്.യു നേതാക്കള്‍ ആവശ്യപ്പെട്ടു. അതിനിടെ ആള്‍മാറാട്ടത്തില്‍ ഉള്‍പ്പെട്ട എ.വിശാഖിനെതിരെ സിപിഎം നടപടിയെടുത്തു. സിപിഎം പ്ലാവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ വിശാഖിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത വിശാഖിന്റെ പേര് മത്സരിച്ച് ജയിച്ച യുയുസി അനഘയുടെ പേര് മാറ്റി ഉള്‍പ്പെടുത്തിയതിലാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...