കട്ടിപ്പാറയില്‍ കാട്ടുപന്നി ഓട്ടോയിലിടിച്ച് മരിച്ച റഷീദിന്റ കുടുംബത്തിന് ഉദ്യോഗസ്ഥരുടെ പരിഹാസം

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി : കട്ടിപ്പാറയില്‍ കാട്ടുപന്നി ഓട്ടോയിലിടിച്ച് മരിച്ച റഷീദിന്റ കുടുംബത്തിന് ഉദ്യോഗസ്ഥരുടെ പരിഹാസം. നഷ്ടപരിഹാര അപേക്ഷ നല്‍കിയപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിഹസിച്ചെന്ന് റഷീദിന്‍റെ മകന്‍ റഹ്സില്‍ ആരോപിച്ചു. റഷീദിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും. ബന്ധുവീട്ടിലെ കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് റഷീദിന്‍റെ ഓട്ടോയില്‍ കാട്ടുപന്നി ഇടിച്ചത്.

ഓട്ടോയില്‍ നിന്ന് തെറിച്ചു വീണ റഷീദിന് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏതാണ്ട് രണ്ടുമാസം നീണ്ട ചികില്‍സക്കൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ അപേക്ഷ നല്‍കിയിട്ടും കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ചിട്ടില്ലെന്ന് മാത്രമല്ല പരിഹസിച്ച് പറഞ്ഞുവിടുകയാണുണ്ടായത്.

സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണെങ്കിലും നഷ്ടപരിഹാരത്തേക്കാള്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള പരിഹാസവും അവഗണനയുമാണ് ഇവരെ ഏറെ വേദനിപ്പിച്ചത്. വനംവകുപ്പിന്‍റെ നിലപാടില്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...