മലമ്പനി നിര്‍മ്മാര്‍ജ്ജനത്തിനുളള പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ തുടങ്ങി : ഡി.എം.ഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുസ്ഥിര വികസന ലക്ഷ്യത്തോടനുബന്ധിച്ച് 2022 മാര്‍ച്ചില്‍ പത്തനംതിട്ട ജില്ലയെ മലമ്പനി വിമുക്ത ജില്ലയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കുളള പരിശീലന പരിപാടി ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.

ദേശീയ പ്രാണിജന്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് മലമ്പനി നിര്‍മ്മാര്‍ജ്ജനം നടത്തുന്നത്. ഇപ്പോള്‍ തദ്ദേശീയമായി ജില്ലയില്‍ മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നോ വിദേശരാജ്യങ്ങളില്‍ നിന്നോ വരുന്നവരിലാണ് മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. മലമ്പനി ബാധിതരെ കണ്ടെത്തുന്നതില്‍ ജില്ലയില്‍ ആശുപത്രി അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവും നടന്നുവരുന്നു. ബ്ലഡ് സ്മിയര്‍ അടിസ്ഥാനമാക്കിയുളള പരിശോധന, റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധന എന്നിവയിലൂടെയാണ് മലമ്പനി സ്ഥിരീകരിക്കുന്നത്. ഈ ടെസ്റ്റുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കും. മലമ്പനി സര്‍വൈലന്‍സില്‍ ഇതര സംസ്ഥാന തൊഴിലാളികളെ സ്‌ക്രീനിംഗിന് വിധേയമാക്കും. ഇതിനോടൊപ്പം മൈക്രോഫൈലേറിയ കണ്ടുപിടിക്കാനും രക്തപരിശോധന നടത്തുന്നുണ്ട്.

മലമ്പനിക്ക് കാരണമായ അനോഫിലസ് സ്റ്റീഫന്‍സിയുടെ സാന്നിധ്യം പത്തനംതിട്ട ജില്ലയില്‍ നിലവിലില്ല. എങ്കിലും ഇത്തരം കൊതുകിന്റെ സാന്നിധ്യം ഉണ്ടോയെന്ന് നിരന്തരം പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി തദ്ദേശീയമായി മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ഇപ്പോള്‍ വിദേശത്തു നിന്നും വരുന്നവരിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരിലുമാണ് മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നമ്മുടെ ജില്ല മലമ്പനി വിമുക്ത ജില്ലയായി പ്രഖ്യാപിക്കുവാന്‍ ഊര്‍ജ്ജിത നടപടികള്‍ ജില്ലാതലം മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്ര തലംവരെ നടത്തിവരികയാണെന്നും ഡി.എം.ഒ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...