കത്വ ഫണ്ട് തിരിമറി : യൂത്ത് ലീഗ് നേതാവ് സികെ സുബൈറിനെ ഇഡി ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പെൺകുട്ടിയുടെ കുടുംബത്തിനായി പണസമാഹരണം നടത്തി തിരിമറി നടത്തിയെന്ന പരാതിയിൽ യൂത്ത് ലീഗ്  നേതാവ് സികെ സുബൈറിനെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ. മുൻ ലീഗ് നേതാവ് യൂസഫ് പടനിലം നൽകിയ പരാതിയിലാണ് ഇഡി അന്വേഷണം.

പെൺകുട്ടിയുടെ പേരിൽ പിരിച്ച ഒരു കോടി രൂപ കൂടുംബത്തിന് കൈമാറാതെ നേതാക്കൾ തന്നെ വകമാറ്റിയെന്നാണ് ആരോപണം. പണപ്പിരിവ് നടത്തിയതിൽ കള്ളപ്പണ ഇടപാട്, വിദേശനാണ്യ വിനിമയ ചട്ട ലംഘനം എന്നിവ ഉണ്ടായോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സികെ സുബൈർ പ്രതികരിച്ചു. നേരത്തെ രണ്ട് തവണ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയെങ്കിലും ഭാര്യാ പിതാവ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സമയം നീട്ടി ചോദിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...