കവിയൂർ വെജിറ്റബിൾ പ്രൊഡ്യൂസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റ അഭ്യമുഖ്യത്തിൽ കവിയൂർ വെജിറ്റബിൾ പ്രൊഡ്യൂസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ കർഷകർക്കായി വിപണി (കർഷക ചന്ത) ആരംഭിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ സന്ദീപ് പി.കുമാർ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി പ്രഭ സതീഷ്, പ്രസിഡന്റ് അച്ചു സി.എൻ എന്നിവർ സംസാരിച്ചു, സീനിയർ കൃഷി അസിസ്റ്റന്റ് റിജു ആർ.ജി, കൃഷിക്കൂട്ടങ്ങളിലെ ഐബിന, ശ്രെയസ്, ധനശ്രീ, ജ്യോതി, പൊൻകതിര്, ഗ്രാമശ്രീ, ഹരിത, അഗ്രി ഗ്രൂപ്പ്‌, അശ്വതി, തേജസ് എന്നി ഗ്രൂപ്പുകളുടേയും കവിയൂർ കൃഷി ഭവനിലെ മറ്റു മികച്ച കർഷകരുടെ വിവിധ ഉത്പന്നങ്ങളും ചന്തയിലൂടെ വിറ്റഴിച്ചു. ആദ്യ ചന്തയിൽ 367കിലോ പച്ചക്കറികൾ എത്തിച്ചു. 32,451 രൂപയുടെ വിറ്റുവരവ് ഉണ്ടായി. വ്യാഴാഴ്ചകളിൽ ഉച്ചക്ക് 2മുതൽ 7വരെ കർഷക ചന്ത പ്രവർത്തിക്കും. കർഷകർക്ക് ഗുണമേന്മയുള്ള പച്ചക്കറി തൈകളും വിത്തുകളും സൊസൈറ്റി വഴി നൽകാനുള്ള നടപടികളും ആരംഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുളത്തുമണ്‍ ജനവാസ മേഖലയില്‍ അവശ നിലയില്‍ കണ്ടെത്തിയ മ്ലാവിനെ വനപാലകര്‍ കാട്ടിലേക്ക് കയറ്റിവിട്ടുവെന്ന് ആരോപണം

0
കോന്നി : കുളത്തുമണ്ണില്‍ ജനവാസ മേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ മ്ലാവിനെ വനപാലകര്‍ കാട്ടിലേക്ക്...

ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് ഫോണിലൂടെ വധഭീഷണി ; പോലീസ് അന്വേഷണം

0
കൊല്ലം : ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി. വ്യാഴാഴ്ച...

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ കെ ബിജു ഐഎഎസിൻ്റെ മാപ്പപേക്ഷ...

0
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ കെ...

മല്ലപ്പള്ളിയില്‍ റോഡ്‌ മുറിച്ച് കടന്ന വൃദ്ധ സ്വകാര്യ ബസ് ഇടിച്ച് മരിച്ചു

0
മല്ലപ്പള്ളി : മല്ലപ്പള്ളിയില്‍ റോഡ്‌ മുറിച്ച് കടന്ന വൃദ്ധ സ്വകാര്യ ബസ് ഇടിച്ച്...