കായംകുളം പീഡനശ്രമം – പോലീസിന് വീഴ്ചയില്ലെന്ന് റിപ്പോർട്ട് ; പ്രതിയെ സസ്പെൻഡ് ചെയ്ത് വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

കായംകുളം: കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന്  റിപ്പോർട്ട്. പ്രതിയായ സിനിൽ സബാദിനെ കോടതിയിൽ ഹാജരാകാനുള്ള രേഖ നൽകിയാണ് വിട്ടയച്ചതെന്നും യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ആലപ്പുഴ സി.ജെ.എം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും ജില്ല പോലീസ് സൂപ്രണ്ട്, ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് സിനിലിനെതിരെ ചുമത്തിയിരിക്കുന്നത്. ആരോപണത്തെ തുടര്‍ന്ന് സിനിലിനെ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

പ്രതിക്കെതിരെ ലൈംഗികാതിക്രമ കേസാണ് പോലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. പീഡനത്തിന് അടക്കം കേസെടുക്കണമെന്നാണ് പെണ്‍കുട്ടിയുടെ വാദം. അപകടം നടന്നത് ഏപ്രില്‍ നാലിന് രാത്രി 12.45 എന്നാണ് പെണ്‍കുട്ടി മൊഴിനല്‍കിയത്. എന്നാല്‍ ആശുപത്രി രേഖകളില്‍ കായംകുളം കെപിഎസി ജംഗ്ഷനില്‍ അപകടം നടന്നത് 9.30നാണെന്നാണ്. മൂന്നു മണിക്കൂറിന് ശേഷം ലഭിച്ച വിവരത്തില്‍ ലൈംഗികാതിക്രമത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. പിന്നീട് ലഭിച്ച വിവരത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നുമാണ് പോലീസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...