നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതില്‍ വിമര്‍ശനം ശക്തമാക്കി എല്‍ഡിഎഫും യുഡിഎഫും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതില്‍ വിമര്‍ശനം ശക്തമാക്കി എല്‍ഡിഎഫും യുഡിഎഫും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണക്ക് പുറത്തുവിടാത്തതില്‍ ദുരൂഹത സംശയിച്ച് മന്ത്രി വി ശിവന്‍കുട്ടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും മണ്ഡലം തിരിച്ചുള്ള പോളിംഗ് ഡാറ്റ, മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ട് ശതമാനം, പോസ്റ്റല്‍ ബാലറ്റ് സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.

സുതാര്യത ഉറപ്പാക്കുന്നതിനും, പൊതുജനങ്ങള്‍ക്ക് സൂക്ഷ്മപരിശോധന സാധ്യമാക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിശ്വാസം നിലനിര്‍ത്തുന്നതിനും അത്തരം വിവരങ്ങള്‍ സമയബന്ധിതമായി പുറത്തുവിടുന്നത് നിര്‍ണായകമാണ്. കൂടുതല്‍ കാലതാമസമില്ലാതെ പൂര്‍ണ്ണമായ തിരഞ്ഞെടുപ്പ് ഡാറ്റ പ്രസിദ്ധീകരിക്കുന്നതിന് ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു – വി ഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു. കാലതാമസത്തിന്റെ കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. അന്തിമ പോളിംഗ് കണക്ക് വന്നില്ല. ദുരൂഹത സംശയിക്കുന്നതില്‍ തെറ്റില്ല. നാല് ദിവസമായിട്ടും പോളിംഗ് കണക്ക് പുറത്തുവിടാത്തതെന്താണ്? സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടില്ലാതായിരിക്കുന്നു- അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...