കോന്നി നഗര മധ്യത്തില്‍ പഞ്ചായത്ത് വക ശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് പൊട്ടിഒഴുകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : വര്‍ഷങ്ങള്‍ ഏറെയായി കോന്നി പഞ്ചായത്ത് വക ശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ട്. വര്‍ഷങ്ങളായി യു.ഡി.എഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ഈ കാര്യത്തില്‍ മാത്രം യാതൊരു തീരുമാനവും ഉണ്ടാകുന്നില്ല. കോന്നി നഗര മധ്യത്തിലായാണ് സെപ്റ്റിക് ടാങ്ക് പൊട്ടിഒഴുകുന്നത്. സംസ്ഥാന പാതയിലേക്ക് ഒഴുകുന്ന മലിനജലത്തില്‍ ചവിട്ടിയാണ് ഇതൊന്നും അറിയാതെ ഇവിടെ എത്തുന്ന പൊതുജനങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ ടാങ്കിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ലാബ് പൊട്ടിമാറിയതോടെ ദുര്‍ഗന്ധം കൂടുതല്‍ രൂക്ഷമായി മാറിയിട്ടുണ്ട്.

നഗരത്തില്‍ വന്നുപോകുന്നവരേക്കാള്‍ കൂടുതല്‍ പരിസരത്ത് കച്ചവട സ്ഥാപനങ്ങളുമായി ഇരിക്കുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഈ ദുര്‍ഗന്ധം സഹിച്ചാണ് ഇവര്‍ കച്ചവടം നടത്തുന്നത്. ടാങ്ക് പൊട്ടിയതിന് ശേഷം ഇടയ്ക്ക് എപ്പോഴോ സെപ്റ്റിക് ടാങ്ക്‌ മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതും ഉണ്ടായിട്ടില്ല. പുതിയ ടാങ്ക് നിര്‍മ്മിക്കുകയോ ടാങ്കിന്റെ ചോര്‍ച്ച പരിഹരിക്കുകയോ ചെയ്തെങ്കില്‍ മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. പലതവണ നാട്ടുകാരും വ്യാപാരികളും ഈ വിഷയം കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചിട്ടുണ്ട്. ഉടന്‍ ശരിയാക്കി തരാം എന്ന മറുപടിയല്ലാതെ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. അധികാരികള്‍ ഇനിയെങ്കിലും കണ്ണ് തുറന്നില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കുവാനാണ് ജനങ്ങളുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...