കാ​യം​കു​ള​ത്ത്​ ബി.​ഡി.​ജെ.​എ​സു​മാ​യുള്ള കൂ​ട്ടു​കെ​ട്ടി​നെ​ച്ചൊ​ല്ലി സി.​പി.​എ​മ്മി​ല്‍ പൊ​ട്ടി​ത്തെ​റി

For full experience, Download our mobile application:
Get it on Google Play

കാ​യം​കു​ളം: കാ​യം​കു​ള​ത്ത്​ ബി.​ഡി.​ജെ.​എ​സു​മാ​യുള്ള കൂ​ട്ടു​കെ​ട്ടി​നെ​ച്ചൊ​ല്ലി സി.​പി.​എ​മ്മി​ല്‍ പൊ​ട്ടി​ത്തെ​റി. സു​ഭാ​ഷ് വാ​സു വി​ഭാ​ഗം ബി.​ഡി.​ജെ.​എ​സ് നേ​താ​വി​നെ ഇ​ട​തു സ്വ​ത​ന്ത്ര​​നാ​യി മ​ത്സ​രി​പ്പി​ക്കു​ന്ന​താ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.

അ​വി​ഭ​ക്ത ബി.​ഡി.​ജെ.​എ​സ് ജി​ല്ല ട്ര​ഷ​റ​റും സു​ഭാ​ഷ് വാ​സു വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ റെ​ജി മാ​വ​നാ​ലാ​ണ് ന​ഗ​ര​സ​ഭ 41ാം വാ​ര്‍​ഡി​ല്‍ ഇ​ട​തു സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്. 2010ല്‍ ​ഇ​തേ വാ​ര്‍​ഡി​ല്‍ ഇ​ട​തു സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച ഇ​ദ്ദേ​ഹം കൗ​ണ്‍​സി​ല്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പു ​ത​ന്നെ ബി.​ഡി.​ജെ.​എ​സി​ലേ​ക്ക് ചു​വ​ട്​ മാ​റ്റു​ക​യാ​യി​രു​ന്നു.

2015ല്‍ ​ഇ​തേ വാ​ര്‍​ഡി​ല്‍​നി​ന്ന്​ ബി.​ജെ.​പി പ്ര​തി​നി​ധി​യാ​ണ് വി​ജ​യി​ച്ച​ത്. റെ​ജി മാ​വ​നാ​ലിന്റെ ഇ​ട​പെ​ട​ലാ​ണ് ബി.​ജെ.​പി​ക്ക് അ​ട്ടി​മ​റി​ജ​യം സ​മ്മാ​നി​ക്കാ​ന്‍ കാ​ര​ണ​മാ​ക്കി​യ​ത്. ഇ​ത്ത​വ​ണ പാ​ര്‍​ട്ടി നേ​രി​ട്ട് മ​ത്സ​രി​ച്ച്‌ ശ​ക്തി തെ​ളി​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സി.​പി.​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളു​ടെ പൊ​തു​നി​ര്‍​ദേ​ശം.

എ​ന്നാ​ല്‍, അ​തി​നെ​യെ​ല്ലാം അ​വ​ഗ​ണി​ച്ചാ​ണ് ചി​ല നേ​താ​ക്ക​ളു​ടെ താ​ല്‍​പ​ര്യ​പ്ര​കാ​രം ബി.​ഡി.​ജെ.​എ​സു​കാ​ര​ന് അ​വ​സ​രം ഒ​രു​ക്കി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ട​തു​ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തി​നു​ശേ​ഷ​വും സു​ഭാ​ഷ് വാ​സു​വിന്റെ വീ​ട്ടി​ല്‍ ന​ട​ന്ന ബി.​ഡി.​ജെ.​എ​സ് സം​സ്ഥാ​ന പു​നഃ​സം​ഘ​ട​ന ക​മ്മി​റ്റി​യി​ല്‍ റെ​ജി സം​ബ​ന്ധി​ച്ചതോടെ സി.​പി.​എം നേ​തൃ​ത്വം കൂ​ടു​ത​ല്‍ പ്ര​തി​രോ​ധ​ത്തി​ലാ​യി.

പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യ പ്രാ​ദേ​ശി​ക ഘ​ട​ക​ത്തി​നു മ​തി​യാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ക​ഴി​യാ​തെ നേ​താ​ക്ക​ള്‍​ക്ക്​ പി​ന്മാ​റേ​ണ്ടി വ​ന്ന​താ​യും അ​റി​യു​ന്നു. ഇത്തരം സം​ഘ​ട​ന​ക​ള്‍​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന സ​മീ​പ​നം ഒ​രു​ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന ച​ര്‍​ച്ച​യും ബ്രാ​ഞ്ചു​ക​ളി​ല്‍ ഉ​യ​ര്‍​ന്ന​താ​യി അ​റി​യു​ന്നു. പക്ഷേ, ത​ല്‍​ക്കാ​ല​ത്തേ​ക്ക്​ പ്ര​ശ്​​നം ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​ന്‍ ശ​രി​കേ​ടു​ണ്ടെ​ങ്കി​ലും പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്‌ തീ​രു​മാ​നം അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ലാ​ണ് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തെ​ന്ന്​ പ​റ​യു​ന്നു. സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നെ​തി​രെ നി​ര​വ​ധി പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...