തിരുവനന്തപുരം : കഴക്കൂട്ടത്ത് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കഴക്കൂട്ടം കുളത്തൂര്‍ ഗ്രന്ഥശാലയ്ക്ക് സമീപം താമസിക്കുന്ന സുരേഷ് (35), ഭാര്യ സിന്ധു (33), മകന് ഷാരോണ്‍ (10) എന്നിവരാണ് മരിച്ചത്. സിന്ധുവിന്റെയും മകന്റെയും മൃതദേഹം വീടിനുള്ളില്‍ തറയിലും സുരേഷിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഭാര്യയെയും മകനെയും കൊലപ്പെടുത്തി സുരേഷ് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നുണ്ട്.
കഴക്കൂട്ടത്ത് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
RECENT NEWS
Advertisment