ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ ‘സ്നേഹപൂർവ്വം’ അശരണർക്ക് ആശ്വാസമാകുന്നു

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസ് നടപ്പിലാക്കിവരുന്ന അശരണർക്ക് കൈത്താങ്ങാകുന്ന ‘സ്നേഹപൂർവ്വം” പദ്ധതിയുടെ മാർച്ച് മാസത്തെ സഹായം വിതരണം ചെയ്തു. സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യങ്ങൾ എല്ലാ മാസവും വീട്ടിൽ നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്.

എസ്എച്ച് ഒ ടി കെ വിനോദ് കൃഷണന്റെ മേൽനോട്ടത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവർ നേതൃത്വം നല്കുന്ന ഹൗസ് ക്യാമ്പയിനിലൂടെയാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരുടെ ശമ്പള വിഹിതത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. തീർത്തും അർഹരായവർക്ക് കൃത്യമായി പോലീസ് സഹായം വീട്ടിലെത്തിച്ച് നല്കുന്നതറിഞ്ഞ സുമനസ്സുകൾ സഹായിക്കാൻ മുന്നോട്ട് വരുന്നുണ്ട്. പദ്ധതി പ്രകാരം അർഹരായവർക്ക് ഇലവുംതിട്ട എസ് എച്ച് ഒ ടി.കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ നേരിട്ടെത്തി വിതരണം ചെയ്തു. ഈ കാരുണ്യ പ്രവർത്തനത്തിലൂടെ പട്ടിണിയിലും അർധ പട്ടിണിയിലുമുള്ള നമ്മുടെ സഹോദരങ്ങളെ സഹായിക്കണമെന്ന സന്ദേശം പൊതു സമൂഹത്തിന് നല്കുകയാണ് ഇലവുംതിട്ട ജനമൈത്രി പോലീസ്. വരും മാസങ്ങളിൽ അർഹരായ കൂടുതലാൾക്കാരിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായും അവർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...

ഇടുക്കി ജില്ലയില്‍ 1.36 കോടിയുടെ കൃഷിനാശം; തകര്‍ന്നത് 117 റോഡുകള്‍

0
ഇടുക്കി: മഴക്കെടുതിയില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്താന്‍...