കൊറോണ ; ഡല്‍ഹിയില്‍ ഐ.പി.എല്‍ മാറ്റിവെക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കൊറോണ വൈറസ് രോഗം പടരുന്നത് തടയാൻ കൂടുതൽ പ്രതിരോധ നടപടികൾ പ്രഖ്യാപിച്ച് ഡല്‍ഹി സർക്കാർ. തലസ്ഥാനത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) പോലുള്ള വമ്പന്‍ ജനപങ്കാളിത്തമുള്ള മത്സരങ്ങൾ നിരോധിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ജനങ്ങള്‍ വന്‍തോതില്‍ ഒത്തുകൂടുന്ന ഐ‌.പി.‌എൽ പോലുള്ള കായിക മത്സരങ്ങള്‍ ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് പടരുന്നത് തടയാൻ സാമൂഹികതലത്തില്‍ അകലം പാലിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

200 പേരില്‍ കൂടുതല്‍ ഒത്തുകൂടുന്ന തരത്തിലുള്ള സെമിനാറുകളോ കോൺഫറൻസുകളോ മറ്റു പരിപാടികളോ ഡല്‍ഹിയില്‍ അനുവദിക്കില്ലെന്ന് സിസോദിയ പറഞ്ഞു. ഈ സമയത്ത് ഏറ്റവും വലിയ പരിഹാരം സാമൂഹിക അകലം പാലിക്കുകയാണ്. നഗരത്തിലുടനീളം സർക്കാർ ഉത്തരവുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളും എസ്.ഡി.എമ്മുകളും ഉറപ്പാക്കണമെന്നും ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാർച്ച് 31 വരെ ഡല്‍ഹി സർക്കാർ ദേശീയ തലസ്ഥാനത്തെ എല്ലാ സിനിമാ തീയറ്ററുകളും അടച്ചിടാന്‍ ഉത്തരവിട്ട് ഒരു ദിവസത്തിന് ശേഷമാണ് കായിക മത്സരങ്ങള്‍ വിലക്കുന്നത് സംബന്ധിച്ച് തീരുമാനമായത്.

കൊറോണ വൈറസിനെ ഒരു പകർച്ചവ്യാധിയായി ഡല്‍ഹി സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാന്‍ നാം വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഡല്‍ഹിയിലെ എല്ലാ സിനിമാ ഹാളുകളും സ്കൂളുകളും കോളജുകളും മാർച്ച് 31 വരെ അടച്ചിടുമെങ്കിലും പരീക്ഷകൾ നിശ്ചയിച്ചതു പോലെ നടക്കും. പൊതുസമ്മേളനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യാഴാഴ്ച ചർച്ച നടത്തിയ നിർണായക യോഗത്തിന് ശേഷം പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...