കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് : 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ; വിശദമായ അന്വേഷണം നടത്തുമെന്ന് ട്രഷറി ഡയറക്ടർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പില്‍ പൊലീസ് കേസെടുത്തു. ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു.വിശദമായ അന്വേഷണം നടത്തുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.വ്യാജ ചെക്കുപയോഗിച്ച് രണ്ടു ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും മറ്റാരോ മാറിയെടുത്തുവെന്നാണ് ശ്രകാര്യം സ്വദേശിയായ മോഹനകുമാരിയുടെ പരാതി. മോഹനകുമാരിയുടെ ഭർത്താവിൻെറ പെൻഷനാണ് ട്രഷറിയിലേക്കെത്തുന്നത്. മകളോടൊപ്പം വർഷങ്ങളായി വിദേശത്തായിരുന്ന മോഹനകുമാരി എല്ലാ മാസവും പെൻഷൻ പിൻവലിക്കാറില്ല. നാട്ടിലെത്തിയ ശേഷം ജില്ലാ ട്രഷറിയിൽ നിന്നും സ്റ്റേറ്റ്മെൻറ് എടുത്തപ്പോഴാണ് ഈ മാസം മൂന്ന്,നാല് ദിവസങ്ങളിലായി രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപ പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത് മനസിലാക്കിയതോടെ അവിടെയത്തി ചെക്കുകള്‍ പരിശോധിച്ചു. മോഹനകുമാരിയുടെ കൈവശമുള്ള ചെക്കുകളല്ല നൽകിയിരിക്കുന്നത്. ഇതുകൂടാടെ ഒപ്പും വ്യാജമാണ്. ഈ ചെക്കുകള്‍ നൽകിയിരിക്കുന്ന ഉദ്യോഗസ്ഥനാകട്ടെ വിമരിക്കുകയും ചെയ്തു.ജില്ലാ ട്രഷറി ഓഫീർക്ക് കൊടുത്ത പരാതിയിൽ പരിശോധന തുടങ്ങി. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാാകം തട്ടിപ്പെന്നാണ് സംശയം. സിസിടിവി ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. . വഞ്ചിയൂർ സബ്-ട്രഷറിയിലെ ഉദ്യോഗസ്ഥൻ ഓണ്‍ ലൈൻ റമ്മി കളിക്കാൻ ട്രഷറിയിലെ പണം തട്ടിയത് ഏറെ വിവാദമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈനിക സംഘർഷത്തിന് ഇറാനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടും – ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ : സമാധാനചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ്...

ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണും കവർന്നു, പ്രതികൾ പിടിയിൽ

0
കോട്ടയം : ഏറ്റുമാനൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണും...

വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ആര് അനുമതി നൽകി ; പാർലമെന്റിൽ ഇന്നും...

0
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെൻറ് ഇന്നും സ്തംഭിക്കും. ദില്ലി പ്രതിഷേധത്തിൽ കേന്ദ്ര...

സൈബർ ആക്രമണം ചെറുത്ത് യുഎഇ ; രാജ്യം സുരക്ഷിതമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

0
അബുദാബി : രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ചെറുത്ത് യുഎഇ....