ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണും കവർന്നു, പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഏറ്റുമാനൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പടെ നാല് പ്രതികളാണ് അറസ്റ്റിലായത്. കേസിൽ ആകെ പതിനഞ്ച് പ്രതികളാണുള്ളത്. പശ്ചിമബംഗാൾ സ്വദേശി ബകീർ മണ്ടോൾ, കോട്ടയം വോളൂർ സ്വദേശി മിഥിൽരാജ്, പ്രായപൂർത്തിയാകാത്ത രണ്ട് മലയാളികൾ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച അർധരാത്രിയിലാണ് ഏറ്റുമാനൂർ പേരൂരിനടത്ത് പൂവത്തുംമൂട്ടിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലെ മോഷണം നടന്നത്. പതിനഞ്ച സംഘമാണ് മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയത്. ക്യാമ്പിലുണ്ടായിരുന്നത് 33 തൊഴിലാളികൾ. ഇവരെ ആയുധകാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്.

ഒരു ലക്ഷത്തോളും രൂപയും എടിഎം കാർഡും 15 മൊബൈൽ ഫോണുകളും പ്രതികൾ കവർന്നു. ശനിയാഴ്ച തൊഴിലാളികൾക്ക് പണിക്കൂലി കിട്ടുന്നത് മനസിലാക്കിയാണ് കവർച്ച സംഘം അവിടെയെത്തിയത്. നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് അസം സ്വദേശിളായ തൊഴിലാളികൾ പോലീസിൽ പരാതി നൽകിയത്. പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ സംബന്ധിച്ച് പോലീസിന് വിവരം കിട്ടിയത്. സമീപത്ത തന്നെ താമസിക്കുന്ന ഇതരസംസ്ഥാന തൊളിലാളികളും ഇവരുടെ സുഹൃത്തുക്കളായ മലയാളികളും ചേർന്നാണ് മോഷണം ആസൂത്രണം ചെയ്തത്. ലഹരിഇടപാടുകളിലൂടെ സുഹൃത്തുക്കളായവരാണ് മോഷണ സംഘത്തിലുള്ളത്. നിലവിൽ പിടിയിലായ നാല് പേരെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. മറ്റു പ്രതികളെ സംബന്ധിച്ചുള്ള വിവരം പോലീസിന് കിട്ടിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...