തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് കഴക്കൂട്ടം – കാരോട് ദേശീയ പാതയിൽ ടോൾ പിരിവ് നിര്‍ത്തിവെച്ചു. റോഡ് പണി തീരുന്നതിനുമുമ്പ് ടോൾ പിരിക്കുന്നതിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. നാളെ മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് എം.എല്‍.എ വിന്‍സെന്‍റ് അറിയിച്ചു. എന്നാല്‍ ഇന്നുമുതൽ ടോൾ പിരിക്കാൻ ദേശീയ പാത അതോററ്റി ഉത്തരവിട്ടിരുന്നുവെന്നാണ് കരാർ കമ്പനി പറയുന്നത്. 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന നാട്ടുകാർക്ക് 285 രൂപയുടെ ഒരു മാസത്തെ പാസ് അനുവദിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.
കഴക്കൂട്ടം – കാരോട് ദേശീയ പാത ടോൾ പിരിവിനെതിരെ പ്രതിഷേധം ; സമരവുമായി യൂത്ത് കോണ്‍ഗ്രസ്
RECENT NEWS
Advertisment