തിരുവനന്തപുരം : യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ എസ്.ഐ സസ്പെന്‍ഡ് ചെയ്തത് ആളുമാറിയായത് വിവാദമാകുന്നു. കേസില്‍ നിരപരാധിയായ എസ്.ഐ വിമലിനെ സസ്പെന്‍റ് ചെയ്ത സംഭവമാണ് വിവാദത്തിലായത്. യുവാവ് പരാതിയില്‍ പറയുന്ന എസ്.ഐ വിഷ്ണുവിന് പകരം പ്രിന്‍സിപ്പല്‍ എസ്.ഐ വിമലിനെയാണ് സസ്‌പെന്‍റ് ചെയ്തത്. ഇതേതുടര്‍ന്ന് സംഭവത്തിന്റെ നിജ സ്ഥിതി അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
എസ്.ഐ വിഷ്ണുവാണ് കാറില്‍ നിന്ന് ഇറങ്ങി തന്നെ മര്‍ദിച്ചതെന്ന് യുവാവ് നല്‍കിയ പരാതിയിലും മൊഴിയിലും പറയുന്നുണ്ട്. എന്നാല്‍ നടപടി സ്വീകരിച്ചത് കഴക്കൂട്ടം സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. വിമലിനെതിരെയായിരുന്നു. തന്നെ മര്‍ദ്ദിച്ച എസ്.ഐ ഇപ്പോഴും ചുമതലയില്‍ തുടരുന്നതിനെതിരെ യുവാവ് വീണ്ടും രംഗത്ത് വന്നതാണ് സംഭവം വീണ്ടും വിവാദമായിരിക്കുന്നത്.