കരുവന്നൂർ തട്ടിപ്പ് ; നിക്ഷേപകരുടെ പ്രതീക്ഷ മന്ത്രിയുടെ ഉറപ്പിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കരുവന്നൂർ സഹകരണബാങ്കിൽ നിക്ഷേപകരുടെ ആശ്വാസവും പ്രതീക്ഷയും സഹകരണമന്ത്രിയുടെ ഉറപ്പിൽമാത്രം. നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്ന് മന്ത്രി വി.എൻ വാസവൻ ഓഗസ്റ്റ് നാലിന് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഇത് സർക്കാരിന്റെ ഉറപ്പാണെന്നും നിക്ഷേപകരെ സംരക്ഷിക്കാനുള്ള പാക്കേജ് തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. കേരള ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കാനാണ് തീരുമാനം. ഇതിനകം കടക്കെണിയിലായ കരുവന്നൂർ ബാങ്കിൽനിന്ന് കേരള ബാങ്കിന് 40 കോടിയോളം കിട്ടാനുണ്ട്.

കേരള ബാങ്കിന് നയപരമായി ഒരു സ്ഥാപനത്തിന് വായ്പ നൽകാനാകുന്ന പരമാവധി തുക 100 കോടിയാണ്. എന്നാൽ പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്ക് കേരള ബാങ്കിൽനിന്ന് 150 കോടി വായ്പയ്ക്ക് അപേക്ഷ നൽകിയിരുന്നു. ബാങ്കുകളുടെ കൂട്ടായ്മയുണ്ടാക്കി ഇത് നൽകാനുള്ള നീക്കത്തിലായിരുന്നു കേരള ബാങ്ക്. ഇതിനിടെയാണ് കരുവന്നൂർ ബാങ്കിലെ 300 കോടിയോളമുള്ള തട്ടിപ്പ് പുറത്തായത്. അതോടെ കേരള ബാങ്ക് പിന്മാറി. നിയമസഭയിൽ മന്ത്രി നൽകിയ ഉറപ്പിൽനിന്ന് സർക്കാരിന് പിന്മാറാനാകില്ല.

കരുവന്നൂർ ബാങ്കിന്റെ പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ നിയോഗിച്ച ഒൻപതംഗസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനമെടുക്കുക. സർക്കാർ നൽകുന്ന ഉറപ്പിൽ എത്രകോടി വേണമെങ്കിലും വായ്പ നൽകാൻ കേരള ബാങ്കിന് സാധിക്കും. ധനവിനിയോഗത്തിൽ കേരള ബാങ്കിന് പരിമിതികളുണ്ടെങ്കിലും ബാങ്കുകളുടെ കൺസോർഷ്യമുണ്ടാക്കി 300 കോടി നൽകാൻ കേരള ബാങ്കിന് സാധിക്കും.

സഹകരണസ്ഥാപനങ്ങളുടെ നിലനിൽപ്പും സത്പേരുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെന്നതിനാൽ കരുവന്നൂർ ബാങ്കിനെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. അതിനാൽ നിക്ഷേപകർക്ക് ആശങ്കപ്പെടേണ്ടതില്ലെന്നാണ് സഹകരണവകുപ്പ് നൽകുന്ന സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...