തല്ലിയത് വിഷ്ണു, പണികിട്ടിയത് വിമലിന് ; കഴക്കൂട്ടത്ത് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ആളുമാറി സസ്‌പെന്‍ഷന്‍ വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ എസ്.ഐ സസ്പെന്‍ഡ് ചെയ്തത് ആളുമാറിയായത് വിവാദമാകുന്നു. കേസില്‍ നിരപരാധിയായ എസ്.ഐ വിമലിനെ സസ്പെന്‍റ് ചെയ്ത സംഭവമാണ് വിവാദത്തിലായത്. യുവാവ് പരാതിയില്‍ പറയുന്ന എസ്.ഐ വിഷ്ണുവിന് പകരം പ്രിന്‍സിപ്പല്‍ എസ്.ഐ വിമലിനെയാണ് സസ്‌പെന്‍റ്​ ചെയ്തത്. ഇതേതുടര്‍ന്ന് സംഭവത്തിന്റെ നിജ സ്ഥിതി അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്​ കമ്മീഷണറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

എസ്.ഐ വിഷ്ണുവാണ്​ കാറില്‍ നിന്ന് ഇറങ്ങി തന്നെ മര്‍ദിച്ചതെന്ന് യുവാവ് നല്‍കിയ പരാതിയിലും മൊഴിയിലും​ പറയുന്നുണ്ട്​. എന്നാല്‍ നടപടി സ്വീകരിച്ചത്​ കഴക്കൂട്ടം സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. വിമലിനെതിരെയായിരുന്നു. തന്നെ മര്‍ദ്ദിച്ച എസ്.ഐ ഇപ്പോഴും ചുമതലയില്‍ തുടരുന്നതിനെതിരെ യുവാവ് വീണ്ടും രംഗത്ത് വന്നതാണ് സംഭവം വീണ്ടും വിവാദമായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...