ഭര്‍ത്തൃ ഗൃഹത്തിലെ പീഡനം – പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം : കുടുംബത്തിന് യുവതി ചാടി മരിച്ച പാലത്തില്‍ വച്ചു തന്നെ പെറ്റി എഴുതി നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഭര്‍ത്തൃ ഗൃഹത്തിലെ പീഡനത്തെ തുടര്‍ന്ന് കല്ലടയാറ്റില്‍ ജീവനൊടുക്കിയ 22 കാരി രേവതി കൃഷ്ണയുടെ കുടുംബത്തിന് ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ പോയപ്പോഴും പീഡനക്കേസില്‍ ഡി.വൈ.എസ്.പി ഓഫീസില്‍ പരാതി പറയാന്‍ പോയപ്പോഴും പോലീസ് നിസാരകാര്യങ്ങള്‍ പറഞ്ഞ് പിഴ ചുമത്തിയെന്ന് ആക്ഷേപം. കിഴക്കേ കല്ലട പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് പ്രതികാര നടപടിയാണെന്നും ആക്ഷേപമുണ്ട്.

ഭര്‍തൃഗൃഹത്തിലെ പീഡനത്തെ തുടര്‍ന്ന് കിഴക്കേ കല്ലട പോലീസ് ഇതുവരെ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം നിലപാട് എടുത്തിരുന്നു. വിഷയത്തില്‍ ഡി.വൈ.എസ്.പിക്ക് നേരിട്ട് പരാതി നല്‍കാന്‍ കുടുംബാംഗങ്ങള്‍ പോകുമ്പോള്‍ ആയിരുന്നു ആദ്യത്തെ പെറ്റി. ഡ്രൈവര്‍ക്കൊപ്പം മുന്നിലുണ്ടായിരുന്ന ആള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ആയിരുന്നു പിഴ. യുവതി ചാടി മരിച്ച പാലത്തില്‍ വച്ചു തന്നെയാണ് പെറ്റി എഴുതി നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. വാഹനത്തില്‍ ആളുകളുടെ എണ്ണം കൂടിയെന്ന് പറഞ്ഞാണ് രണ്ടാമത്തെ പിഴ ചുമത്തിയത്.

യുവതിയുടെ ചിതാഭസ്മവുമായി പോകുമ്പോഴായിരുന്നു കിഴക്കേ കല്ലട പോലീസിന്റെ തന്നെ രണ്ടാമത്തെ പെറ്റിയെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ജൂലായ് 29 നായിരുന്നു കിഴക്കേകല്ലട നിലമേല്‍ ബൈജു ഭവനില്‍ സൈജുവിന്റെ ഭാര്യ രേവതി കടപുഴ പാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയത്. റോഡരുകില്‍ മുട്ട വില്‍പ്പന നടത്തുന്ന സ്ത്രീകളാണ് രേവതി പാലത്തില്‍ നിന്ന് താഴേക്ക് ചാടിയത് കണ്ടത്. ഒരു പെണ്‍കുട്ടി താഴേക്ക് ചാടിയെന്ന ഇവരുടെ നിലവിളികള്‍കേട്ട് പോലീസ് സംഘം ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...