കര്‍ശന നടപടിയുമായി സി.പി.എം ; രണ്ടു പദവികള്‍ വഹിക്കേണ്ടെന്ന് പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ സി.പി.എം നേതാക്കള്‍ പങ്കാളികളാകുന്നതിനെതിരെ കര്‍ശന നടപടിയുമായി സി.പി.എം. ഇരട്ട പദവി വഹിക്കുന്ന നേതാക്കന്മാരോട് രണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ സി.പി.എം ആവ്യപ്പെട്ടു. ലോക്കര്‍ സെക്രട്ടറിയും ഏരിയ സെക്രട്ടറിയുമായിരിക്കെ തന്നെ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ ചുമതലയും വഹിക്കുന്നവരോടാണ് ഏതെങ്കിലും ഒരു പദവി തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബാങ്കിന്റെ ശമ്പളം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടെന്നാണ് നിര്‍ദേശം.

കരവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടിക്ക് നേരെതന്നെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ പുതിയതീരുമാനം. മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകരായ നിരവധി പേരാണ് ഇത്തരത്തില്‍ സഹകരണ ബാങ്കുകളിലും ജോലി ചെയ്യുന്നത്. ഇത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും ആക്ഷേപമുണ്ട്. ജോലി ചെയ്യാതെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെതിരെ ബാങ്ക് ഭരണസമിതികളില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നാലും സ്ഥാനമാനങ്ങള്‍ ഉപയോഗിച്ച്‌ അവയെല്ലാം ഇല്ലാതാക്കുന്ന പതിവാണ് തുടര്‍ന്നു പോന്നിരുന്നത്.

ഇതിനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്‍പ് തന്നെ നടപടികള്‍ ആരംഭിക്കും. പാര്‍ട്ടി സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും പൂര്‍ണമായ മാറ്റം ഉണ്ടാകും. ലോക്കല്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നീ ചുമതലയിലുള്ളവര്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയിരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനം. ഇത് കര്‍ശനമായി നടപ്പാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...