ജനങ്ങള്‍ക്ക് എന്ത് സുരക്ഷ നല്‍കുമെന്ന് മന്ത്രി പറയണം ; ആശുപത്രി സംരക്ഷണ ബില്ലിനെതിരെ ഗണേഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ബില്ലിനെ എതിര്‍ത്ത് ഭരണപക്ഷ എംഎല്‍എ കെബി ഗണേഷ് കുമാര്‍. ഇതില്‍ ജനങ്ങള്‍ എന്തുസുരക്ഷ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരോട് കടുപ്പിച്ച് സംസാരിച്ചാല്‍ പോലും വലിയ ശിക്ഷയാണ് ലഭിക്കുക. ഈ ബില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രൊട്ടക്ഷന്‍ കൊടുക്കും. ഇതുകൊണ്ട് രോഗിക്കും ജനത്തിനും എന്ത് സംരക്ഷണം ഉണ്ടാകുമെന്ന് മന്ത്രി പറയണമെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.

ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ ആക്രമണം തടയുന്ന കേരള ഹെല്‍ത്ത്കെയര്‍ സര്‍വീസ് പഴ്സന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് ടു പ്രോപ്പര്‍ട്ടി) ഭേദഗതി ബില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് സഭയില്‍ അവതരിപ്പിച്ചത്. നേരത്തെ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ ഡോക്ടര്‍മാര്‍, നഴ്സസ്, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, നഴ്സസ് വിദ്യാര്‍ഥികള്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരാണ് ഉള്‍പ്പെട്ടതെങ്കില്‍ ഭേദഗതിയില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, സെക്യൂരിറ്റി ഗാര്‍ഡ്, മാനേജീരിയല്‍ സ്റ്റാഫ്, ആംബുലന്‍സ് ഡ്രൈവര്‍ മറ്റുള്ളവരെയും ഉള്‍പ്പെടുന്നതായി മന്ത്രി പറഞ്ഞു. ആക്രമത്തെ നടത്തുന്നവര്‍ക്ക് മിനിമം പിഴയും ശിക്ഷയും ഉറപ്പാക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...