കൊല്ലം: എ ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്‌കാരത്തിനെതിരെ വിമര്‍ശനവുമായി എം എല്‍ എയായ കെ ബി ഗണേഷ് കുമാര്‍ രംഗത്ത്. നിയമം നടപ്പിലാക്കുന്നവര്‍ക്ക് കാറ് വാങ്ങാന്‍ പൈസ കാണുമെന്നും എന്നാല്‍ എല്ലാവര്‍ക്കും കാറ് വാങ്ങാന്‍ പാങ്ങില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. കുഞ്ഞുങ്ങളെ ട്രോളുകളില്‍ കാണും പോലെ ചാക്കില്‍ കെട്ടി കൊണ്ടുപോകാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യക്കും ഭര്‍ത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കില്‍ കൊണ്ടു പോകുന്നതിന് ഫൈന്‍ അടിക്കുന്നത് ദ്രോഹമാണെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
പ്രായോഗികമല്ലാത്ത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് വലിയ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ‘സാധാരണക്കാരുടെ ജ്യൂസ് എടുക്കേണ്ട, നിയമങ്ങള്‍ മനുഷ്യന് വേണ്ടിയാണ്, കുഞ്ഞുങ്ങള്‍ ഹെല്‍മെറ്റ് വെക്കട്ടെ” എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.