കൂടുതല്‍ വിളച്ചിലെടുത്താല്‍ പിടിച്ചു പുറത്താക്കും ; കെ ബി ഗണേഷ്‌കുമാറിന് സിപിഎമ്മിന്റെ താക്കീത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ്സ് ( ബി) നേതാവ് കെ ബി ഗണേഷ്‌കുമാറിന് സിപി എമ്മിന്റെ താക്കീത്. കേരളാ കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കോടിയേരി ബാലകൃഷ്ണനാണ് ശക്തമായ നിലപാട് അറിയിച്ചത്. ഘടകകക്ഷികളിലെ പ്രശ്നങ്ങള്‍ ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ല. ഇടപെടേണ്ട സാഹചര്യത്തില്‍ ഇടപെടും. സഹികെട്ടാല്‍ പുറത്താക്കുമെന്നും കോടിയേരി പറഞ്ഞു. മുന്നണി വിശാലമാകുമ്പോള്‍ ചില പ്രശ്നങ്ങളുണ്ടാകും. മുന്നണിയില്‍ ഇടതുപാര്‍ട്ടികള്‍ക്കു തന്നെയാണ് ശക്തി. അതനുസരിച്ച്‌ മുന്നണി നിലപാടെടുക്കുമെന്നും കോടിയേരി പറഞ്ഞു.

ഇത് സിപിഎമ്മിന്റെ മാത്രം നിലപാടല്ല എല്‍ ഡി എഫിന്റെ നിലപാടാണ് .ഗണേഷ്‌കുമാര്‍ അത് മനസ്സിലാക്കി കൂടെ നിന്നാല്‍ എത്രകാലം വേണേലും നില്‍ക്കാം. അല്ലാതെ പരസ്പരം ആങ്ങളയും പെങ്ങളും പോരടിച്ചു നില്‍ക്കാനാ ഭാവമെങ്കില്‍ മുന്നണിയുടെ പടിക്ക് പുറത്തായിരിക്കും സ്ഥാനം. എല്‍ ഡി എഫിന് ഒരു തീരുമാനമെടുക്കുന്നതിന് അധികം സമയമൊന്നും വേണ്ടാ മാരത്തോണ്‍ ചര്‍ച്ചയും വേണ്ടാ ഒരു സെക്കന്‍ഡ് മതി. അത് നല്ലതുപോലെ ഗണേഷ്‌കുമാറിന് അറിയാമല്ലോ. അനുഭവവും ഉണ്ടല്ലോ ? രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയാക്കാഞ്ഞ തീരുമാനം എത്ര പെട്ടെന്ന് ആണ് വന്നതെന്ന അനുഭവം മാത്രം മതി എന്നും ഓര്‍മ്മയിലിരിക്കാന്‍.

എല്‍ ഡി എഫിന്റെ ഔദാര്യം കൊണ്ട് മാത്രമാ ഇപ്പോഴും താങ്കള്‍ മുന്നണിക്കകത്തുള്ളത്. അല്ലാതെ താങ്കളുടെ താര പ്രഭയോ ജന പിന്തുണയോ ഒന്നുമല്ല. ഒരു പക്ഷെ താങ്കള്‍ക്ക് ഒരു വിചാരമുണ്ടായിരിക്കാം താങ്കളുടെ വ്യക്തി പ്രഭാവവും സിനിമാ പിന്തുണയും ജന സമ്മതിയും കൊണ്ടാണ് എല്‍ ഡി എഫ് താങ്കളെ ചുമക്കുന്നതെന്ന്. അല്ല ഒരിക്കലുമല്ല , താങ്കളെ നല്ലതുപോലെ അറിയാം എല്‍ ഡി എഫിലെ ഓരോ നേതാക്കന്മാര്‍ക്കും. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന താങ്കള്‍ ഉമ്മന്‍ ചാണ്ടിയോടും താങ്കളുടെ സ്വന്തം അച്ഛനോടും കാണിച്ച ചെറ്റത്തരങ്ങള്‍ എല്ലാവര്‍ക്കുമറിയാം.

താങ്കളുടെ യഥാര്‍ത്ഥ ജനപിന്തുണ അറിയണമെങ്കില്‍ മുന്നണിയില്‍ നിന്നും വിട്ട് ഒറ്റക്ക് സംസ്ഥാനത്തെ ഏതെങ്കിലുമൊരു പഞ്ചായത്തില്‍ മത്സരിച്ചു ജയിച്ചു കാണിക്ക്. നിയമസഭയും പാര്‍ലമെന്റുമൊക്കെ മാറ്റി വയ്ക്ക് ഒരു പഞ്ചായത്തില്‍ ജയിച്ചു കാണിച്ചാല്‍ മതി. പത്തനാപുരത്ത് താങ്കള്‍ വിജയിച്ചത് രണ്ടു മുന്നണിയുടെയും ഔദാര്യം കൊണ്ടാണെന്ന് മറക്കരുത്. അത് താങ്കളോടുള്ള സ്നേഹവും കരുതലും കൊണ്ടല്ല , മുന്നണിയുടെ കെട്ടുറപ്പും മുന്നണി അധികാരത്തില്‍ വരുന്നതിനുമാണ് താങ്കള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ അഹോരാത്രം പണിയെടുത്ത് വിജയിപ്പിച്ചത് .അതുകൊണ്ട് മുന്നണി മര്യാദകളൊക്കെ പാലിച്ചു നോക്കിയും കണ്ടുമൊക്കെ നില്‍ക്ക് മുന്നണി കൂടെയുണ്ടാകും .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...