പോലീസിനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ ; ജാമ്യത്തിലിറങ്ങിയ പ്രതികളെ വീണ്ടും പൊക്കി അകത്തിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജാമ്യത്തിലിറങ്ങിയ പ്രതികള്‍ പോലീസിനെ ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ‘പിടിച്ച്‌ അകത്തിട്ടാല്‍ പോലീസിന്റെ കുടുംബത്ത് കേറി നിരങ്ങും’ എന്ന സിനിമാ സംഭാഷണവും ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചത്. യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതികളായ ഇവര്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

മുണ്ടംപാലം സ്വദേശി റാഫിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് തൃക്കാക്കര പോലീസ് സ്റ്റേഷന്റെ വരാന്തയിലും പുറത്തുമായി വീഡിയോ ചിത്രീകരിച്ചത്. പ്രകോപനപരമായ സിനിമാ സംഭാഷണവും ചേര്‍ത്ത് ഈ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ സ്പെഷ്യല്‍ ബ്രാഞ്ച്, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇവര്‍ക്കെതിരെ പോലീസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...