ഇതുപോലൊരു സാധനത്തെ പിടിച്ച് മന്ത്രിസഭയിൽ വെച്ചാൽ മിനുങ്ങുകയ​ല്ല, മുഖം കോടുകയാണ് ചെയ്യുക ; ഗണേഷിനെതിരെ എം.എം. ഹസ്സൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗണേഷ് കുമാറിനെ പോലൊരു സാധനത്തെ പിടിച്ച് മന്ത്രിസഭയില്‍ വെച്ചാല്‍ മിനുങ്ങുകയല്ല, മുഖം കോടുകയാണ് ചെയ്യുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ഹസ്സന്‍. സര്‍ക്കാറിന്റെ മുഖം മിനുക്കാന്‍ പിണറായി മന്ത്രിസഭയില്‍ അഴിച്ചു പണി നടത്താന്‍ പോവുകയാണ്. ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതില്‍ യു.ഡി.എഫിന് അഭിപ്രായമില്ല. പക്ഷെ, ഇതുപോലൊരാളെ മന്ത്രിയാക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുമോയെന്നത് കാണേണ്ടിയിരിക്കുന്നു. ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അങ്ങനെ ഒരാളെ മന്ത്രിയാക്കരുതെന്ന് പറയേണ്ട ആവശ്യമൊന്നും ഞങ്ങള്‍ക്കില്ലെന്നും ഹസ്സന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തില്‍ ക്രിമിനല്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന സാഹചര്യത്തില്‍ എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ മന്ത്രിയായിരുന്നു ഗണേഷ് കുമാര്‍. അങ്ങനെയൊരു അബദ്ധം ഉമ്മന്‍ ചാണ്ടിക്ക് സംഭവിച്ചു. അന്ന്, ഗണേഷിനോട് രാജിവെക്കാന്‍ പറഞ്ഞത് രാഷ്ട്രീയ കാരണങ്ങളാലല്ല. അദ്ദേഹത്തിന്റെ കുടുംബപ്രശ്‌നം കാരണമാണ്. അതെല്ലാവര്‍ക്കും അറിയാം. ഇതിനുള്ള പ്രതികാരമാണ് പിന്നീട് നാം കണ്ടത്. സോളാര്‍ കേസിലൂടെ അധികാരത്തില്‍ വരാന്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ഈ സാമൂഹിക വിരുദ്ധ പ്രവണതകളുള്ള രാഷ്ട്രീയ നേതാവിന് അവര്‍, നല്‍കിയ പാരിതോഷികമാണ് ഗണേഷിന്റെ എം.എല്‍.എ സ്ഥാനമെന്നും ഹസ്സന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...