കുടുംബശ്രീ ഫണ്ട് തിരിമറിയിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

കോന്നി : ചിറ്റാർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് ഫണ്ട് വിനിയോഗവും തിരിമറിയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. കുടുംബശ്രീയിലെ ഫണ്ട് വിനിയോഗവും കുടുംബശ്രീ പ്രവർത്തനവും സി ഡി എസ് ചെയർപേഴ്സൺ സ്വന്തം ഇഷ്ടം പോലെ ആണ് നടപ്പാക്കുന്നത്. കുടുംബശ്രീ പ്രവർത്തനം മുൻ കാലങ്ങളെ അപേക്ഷിച്ച് പഞ്ചായത്തിൽ കാര്യക്ഷമമല്ല. ജന പ്രതിനിധികളോട് പോലും കുടുബശ്രീയുടെ കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. കുടുംബശ്രീക്ക് ലഭിക്കുന്ന ഫണ്ടുകൾ അർഹതപ്പെട്ട കൈകളിൽ ആണോ എത്തുന്നത് എന്ന് പോലും അറിയില്ല. മുൻപും സി ഡി എസ് ഫണ്ട് തിരിമറി കാരണം ചെയർപേർസനെ മാറ്റിയ സംഭവം ഉണ്ടായിട്ടുണ്ട്.

സി ഡി എസ് ചെയർപേഴ്സൺ ഇല്ലാതിരുന്ന കാലത്ത് വൈസ് ചെയർപേഴ്സൺ ആയിരുന്നു സി ഡി എസ് നെ നയിച്ചത്. അഴിമതിക്കാരെ കുടുംബശ്രീ ജില്ലാ മിഷൻ സഹായിക്കുന്നതായും പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കൂടിയ ചിറ്റാർ സി ഡി എസ് മീറ്റിങ്ങിൽ സി ഡി എസ് അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും ഫണ്ട് തിരിമറി സംബന്ധിച്ച ചർച്ചക്കിടെ യോഗത്തിൽ നിന്നും ഇറങ്ങി പോയിരുന്നു. ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ മിഷന്റെ നിർദേശപ്രകാരം യോഗം ചേർന്നിരുന്നു എങ്കിലും സി ഡി എസ് ചെയർപേഴ്സണും അംഗങ്ങളും പങ്കെടുക്കാതെ വന്നതിനാൽ യോഗം മാറ്റി വെക്കേണ്ടി വന്നിരുന്നു. ഫണ്ട് തിരിമറി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക...

0
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടിയെ പത്തനംതിട്ട ഡി.സി.സി സ്വാഗതം ചെയ്തു

0
പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....