പുര കത്തുമ്പോള്‍ വാഴ വെട്ടാമെന്ന് കരുതിയിറങ്ങുന്ന അലവലാതികള്‍ ആണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ പ്രതികരണവുമായി ഗണേഷ്‌കുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വേദിയിലിരുത്തി ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനക്കെതിരെ കെ.ബി ഗണേശ് കുമാര്‍ എംഎ‍ല്‍എ. പുര കത്തുമ്പോള്‍ വാഴ വെട്ടാമെന്ന് കരുതിയിറങ്ങുന്ന അലവലാതികള്‍ എന്നാണ് സംഘടനാ നേതാക്കളെ എംഎ‍ല്‍എ വിശേഷിപ്പിച്ചത്. ഉദ്ഘാടനത്തിന് തയ്യാറായ കൊല്ലം തലവൂര്‍ ആയുര്‍വേദ ആശുപത്രിയുടെ കാര്യത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച്‌ ഗണേശ് കുമാര്‍ എംഎ‍ല്‍എ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറെ കഴിഞ്ഞ ദിവസം പരസ്യമായി ശകാരിച്ചിരുന്നു. ഈ സംഭവത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ വിമര്‍ശനവും.

ഒരാഴ്ച മുന്‍പ് ഇതേ ആശുപത്രി എംഎല്‍എ സന്ദര്‍ശിക്കുകയും വൃത്തിഹീനമായതിന് ഡോക്ടര്‍മാരെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളും ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെതിരായാണ് ഗണേശ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. മാത്രമല്ല സ്വയം ചൂലെടുത്ത് തറ വൃത്തിയാക്കുകയും ചെയ്തു. കോടികള്‍ മുടക്കി ഇത്രയും വലിയ കെട്ടിടം നിര്‍മ്മിച്ച ശേഷം ഇതുപോലെ വില പിടിപ്പുള്ള ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോരാ അത് വേണ്ട വിധം പരിപാലിക്കുകയും വേണമെന്ന് ഗണേശ് കുമാര്‍ ആശുപത്രി അധികൃതരെ ശകാരിച്ചു.

കെട്ടിടം നിര്‍മ്മിച്ച്‌ ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോരാ അത് പരിപാലിക്കാന്‍ മതിയായ ജീവനക്കാരില്ല എന്നത് എംഎല്‍എ മനസിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനും കേരള ഗവണ്‍മെന്റ് ആയുര്‍വേദ ഓഫീസേഴ്സ് ഫെഡറേഷനും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, സര്‍ക്കാറിനെ കുറ്റപ്പെടുത്തലല്ല വേണ്ടെതെന്നാണ് ഗണേശ് ചൂണ്ടിക്കാട്ടുന്നത്. മതിയായ ക്ലീനിങ് സ്റ്റാഫിനെ ലഭ്യമാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കെ.ബി.ഗണേശ്‌കുമാര്‍ നേരത്തെ രംഗത്തുവന്നിരുന്നു. പരാമര്‍ശം ഡോക്ടര്‍ക്കെതിരെയല്ലെന്നും ആശുപത്രിയിലെ വൃത്തിയില്ലായ്മയെ ചൂണ്ടികാണിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...