കെ.ബാബുവിന്റെ പ്രസ്താവന വിവാദത്തില്‍ ; വോട്ട് കച്ചവടം സ്ഥാനാര്‍ഥി തന്നെ സമ്മതിച്ചതായി സി.പി.എം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃപ്പുണിത്തുറയില്‍ കഴിഞ്ഞ തവണ ബി ജെ പിക്ക് വോട്ട് ചെയ്തവര്‍ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന യു ഡി എഫ് സ്ഥാനാര്‍ഥി കെ ബാബുവിന്റെ പ്രസ്താവന വിവാദത്തില്‍. ബി ജെ പിയുമായി തെരഞ്ഞെടുപ്പിലുണ്ടാക്കിയ വോട്ട് കച്ചവടം സ്ഥാനാര്‍ഥി തന്നെ സമ്മതിച്ചതായി സി പി എം ആരോപിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും ബി ജെ പി- കോണ്‍ഗ്രസ് രഹസ്യധാരണയുണ്ടെന്ന സി പി എം ആരോപണം ബലപ്പെടുത്തുന്നതായി ബാബുവിന്റെ വെളിപ്പെടുത്തല്‍.

സി പി എമ്മിലെ യുവനേതാവ് എം സ്വരാജുമായി കടുത്ത മത്സരമാണ് ബാബു തൃപ്പുണിത്തുറയില്‍ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് സി പി എമ്മിനെ തോല്‍പ്പിക്കാന്‍ ബി ജെ പിക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന്  ബാബു വെളിപ്പെടുത്തിയത്.

ബി ജെ പിക്ക് വോട്ട് ചെയ്താല്‍ അത് പരോക്ഷമായി സി പി എമ്മിനെ സഹായിക്കലാകുമെന്ന് നിരവധി ബി ജെ പി പ്രവര്‍ത്തകര്‍ തന്നെ വിളിച്ചറിയിച്ചെന്നായിരുന്നു ബാബുവിന്റെ പ്രസ്താവന. കഴിഞ്ഞ തവണ ബി ജെ പിക്ക് വോട്ടുചെയ്തവര്‍ ഇക്കുറി തന്നെ സഹായിക്കുമെന്നും ബാബു പറഞ്ഞു. തൃപ്പൂണിത്തുറയില്‍ എല്‍ ഡി എഫ്-എന്‍ ഡി എ മത്സരമാണെന്നും കോണ്‍ഗ്രസ് ചിത്രത്തിലില്ലെന്നുമുള്ള ബി ജെ പി സ്ഥാനാര്‍ഥി കെ എസ് രാധാകൃഷ്ണന്റെ  പ്രസ്താവനക്കുള്ള മറുപടിയിലാണ് ബാബുവിന്റെ വിവാദ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...