മിനിക്കോയ് ദ്വീപിന് സമീപം ബോട്ടില്‍ നിന്ന് 47 തോക്ക് അടക്കം വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  മിനിക്കോയ് ദ്വീപിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുകയായിരുന്ന ബോട്ടില്‍ നിന്ന് 47 തോക്ക് അടക്കം വന്‍ മയക്കുമരുന്ന് ശേഖരം തീര സംരക്ഷണസേന പിടികൂടി. ബോട്ടുകളില്‍ നിന്ന് എകെ 47 തോക്കും 1000 തിരകളും മുന്നൂറ് കിലോ ഹെറോയിനും കണ്ടെത്തി.

എട്ട് ദിവസമായി മിനിക്കോയ് ദ്വീപിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു മൂന്ന് മത്സ്യബന്ധന ബോട്ടുകള്‍. തുടര്‍ന്ന് തീര സംരക്ഷണ സേന ആസൂത്രിതമായി ബോട്ടുകളെ വളഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് തോക്ക് അടക്കം വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

ബോട്ടില്‍ എത്ര പേരുണ്ടെന്നോ ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. പിടികൂടിയ ബോട്ടുകളുമായി കേരളാ തീരത്തേക്ക് വരികയാണെന്ന് തീരസംരക്ഷണസേന അറിയിച്ചു. കഴിഞ്ഞയാഴ്ചയും സമാന സാഹചര്യത്തില്‍ മിനിക്കോയി ദ്വീപിന് അടുത്ത് നിന്ന് മയക്കുമരുന്നുമായെത്തിയ മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ തീര സംരക്ഷണ സേന പിടികൂടിയിരുന്നു.

നാര്‍കോട്ടിക് സെല്ലിന്റെ ചോദ്യം ചെയ്യലില്‍ ബോട്ടിലുണ്ടായിരുന്ന മയക്കുമരുന്ന് തീരസംരക്ഷണ സേനയെ കണ്ടപ്പോള്‍ കടലില്‍ ഉപേക്ഷിച്ചെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ അഞ്ച് പേരെയാണ്  അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തിയ സാഹചര്യത്തില്‍ തീരസംരക്ഷണ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...