തിരുവനന്തപുരം : മുന്‍ ഡിസിസി അധ്യക്ഷന്മാരായ കെ.സി.അബു, സി.വി.ബാലചന്ദ്രന് എന്നിവരെ കെപിസിസിയുടെ ഔദ്യോഗിക വക്താക്കളായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിയമിച്ചു. സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. അനില്‍കുമാര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട്ടെ എ ഗ്രൂപ്പിലെ പ്രമുഖ നേതാവാണ് അബു. അദ്ദേഹം നേരത്തെ ദീര്‍ഘകാലം കോഴിക്കോട് ഡിസിസി അധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. പേരാമ്പ്ര സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അബുവിന്റെ പേരും നേരത്തെ പറഞ്ഞു കേട്ടിരുന്നു. തൃത്താലയില്‍ വി.ടി.ബല്‍റാമിനെതിരെ സി.വി.ബാലചന്ദ്രന് വിമത നീക്കം നടത്തിയിരുന്നു. ശനിയാഴ്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടിക്ക് വേണ്ടി സജീവമായി രംഗത്തിറങ്ങുമെന്നും ബാലചന്ദ്രന് പിന്നീട് പ്രതികരിച്ചിരുന്നു.