കാറും ഇരുചക്രവാഹനവും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കാറും ഇരുചക്രവാഹനവും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. റാന്നി – ചേത്തയ്ക്കൽ കുന്നത്തുപറമ്പിൽ കെ.വി രാജൻ(60) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയ്ക്ക് മണിമല കറിക്കാട്ടൂരിന് സമീപം ആഞ്ഞിലിമൂട്ടിലാണ് അപകടം നടന്നത്. അപകടസ്ഥലത്തുവെച്ചുതന്നെ രാജന്‍ മരണമടഞ്ഞതായി മണിമല പോലീസ് പറഞ്ഞു.

വഴിയാത്രക്കാര്‍ അറിയിച്ചതനുസരിച്ച് മണിമല പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏറെ വൈകിയിട്ടും വീട്ടിലെത്താതായതോടെ ഭാര്യ രാജന്റെ  ഫോണില്‍ വിളിച്ചപ്പോള്‍ പോലീസാണ് ഫോണ്‍ എടുത്തത്. ഇങ്ങനെയാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്.  ഭാര്യ – ഓമന ,
മക്കൾ – രമ്യ , രാഹുൽ , മരുമക്കൾ – മനോജ്, ശ്രീജ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...