പത്തനംതിട്ടയില്‍ ഇന്ന് 115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്ന് വന്നതും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 112 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ഒന്‍പതു പേര്‍ ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1.അടൂര്‍ (അടൂര്‍, പറക്കോട് ) 6
2.പത്തനംതിട്ട (കുറുമ്പകര, താഴെവെട്ടിപ്രം, ചുരുളിക്കോട്, പത്തനംതിട്ട) 8
3.തിരുവല്ല (തിരുവല്ല, പെരുംതുരുത്തി, കറ്റോട്, വെണ്‍പാല) 8
4.ആറന്മുള (കിടങ്ങന്നൂര്‍, കോട്ട, ഇടയാറന്‍മുള ) 3
5.അരുവാപുലം (അരുവാപ്പുലം, ഐരവണ്‍) 2
6.ചെറുകോല്‍ (വയലത്തല ) 2
7. ചിറ്റാര്‍ (ചിറ്റാര്‍) 2
8. ഏറത്ത് (ഏറത്ത്, മണക്കാല) 2
9. ഇലന്തൂര്‍ 1
10. ഏനാദിമംഗലം (ചായലോട് ) 1
11.ഏഴംകുളം (നെടുമണ്‍) 2
12.ഏഴുമറ്റൂര്‍ 1
13.കടമ്പനാട് (തുവയൂര്‍ സൗത്ത്, കടമ്പനാട്, മണ്ണടി) 5
14.കലഞ്ഞൂര്‍ (കൂടല്‍) 1
15.കവിയൂര്‍ (കവിയൂര്‍ ) 2
16.കോയിപ്രം (കുറങ്ങഴ) 2
17. കോന്നി (കോന്നി, പയ്യനാമണ്‍, കൊന്നാപ്പാറ ) 6
18. കോട്ടാങ്ങല്‍ 1
19. കോഴഞ്ചേരി (കോഴഞ്ചേരി, കുന്നത്തുകര) 2
20. കുളനട (ഉളളന്നൂര്‍, കുളനട) 2
21. കുന്നന്താനം (മുക്കൂര്‍ ) 2
22. കുറ്റൂര്‍ (വെസ്റ്റ് ഓതറ, കുറ്റൂര്‍ ) 5
23. മലയാലപ്പുഴ (ഇളമണ്ണൂര്‍, മലയാലപ്പുഴ) 2
24. മല്ലപ്പളളി (ചെങ്ങരൂര്‍, മുറാനി, പെരുമ്പെട്ടി ) 6
25. മെഴുവേലി (മെഴുവേലി) 2
26. മൈലപ്ര 1
27. നാരങ്ങാനം 1
28. ഓമല്ലൂര്‍ 1
29. പളളിക്കല്‍ (ഇളംപള്ളില്‍, പളളിക്കല്‍, തെങ്ങമം) 5
30. പ്രമാടം 1
31. റാന്നി (മുക്കാലുമണ്‍, റാന്നി) 2
32. റാന്നി പഴവങ്ങാടി 1
33. സീതത്തോട് (ആങ്ങമൂഴി, കൊച്ചുകോയിക്കല്‍ ) 2
34. തോട്ടപ്പുഴശ്ശേരി (മാരമണ്‍, ചിറയിറമ്പ്) 2
35. വള്ളിക്കോട് (മാമൂട്, കുടമുക്ക്, വളളിക്കോട്, കൈപ്പട്ടൂര്‍ ) 23

ജില്ലയില്‍ ഇതുവരെ ആകെ 57620 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 51990 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 133 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 54472 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2795 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2542 പേര്‍ ജില്ലയിലും, 253 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 88
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 34
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 35
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 16
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 44
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 15
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 15
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 31
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 9
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 13
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 2110
13 സ്വകാര്യ ആശുപത്രികളില്‍ 95
ആകെ 2506

ജില്ലയില്‍ 4993 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2368 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3220 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 99 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 54 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10581 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 200647, 0, 200647.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 189916, 43, 189959.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 38791, 47, 38838.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6667, 0, 6667.
6 സി.ബി.നാറ്റ് പരിശോധന 614, 1, 615.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 437120, 91, 437211.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 232769, 843, 233612.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 669889, 934, 670823.

ഗവണ്‍മെന്റ് ലാബുകളിലും  സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 934 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 511 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.59 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 68 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 82 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 374 കോളുകള്‍ നടത്തുകയും  നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം ; ശക്തമായ നടപടി...

0
തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട്...

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...