Tuesday, March 19, 2024 8:03 am

കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള പമ്പാ ജലമേള 4ന്‌

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള പമ്പാ ജലമേള 4ന്‌ നിരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. അതിന് മുന്നോടിയായി ലഹരി വിരുദ്ധ വിളംബര ജാഥയ്ക്ക് എടത്വ ജംഗ്ഷനിൽ സ്വീകരണം നല്കി. മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയിൽ നിന്നും ജാഥ ക്യാപ്റ്റൻമാരായ കെ.ആർ.ഗോപകുമാർ, പി.സി ചെറിയാൻ എടത്തിൽ എന്നിവർ ദീപശിഖ ഏറ്റുവാങ്ങി.

ncs-up
life-line
WhatsAppImage2022-07-31at72836PM
previous arrow
next arrow

തിരുവല്ല ടൗണിൽ നിന്ന് ആരംഭിച്ച ജാഥയ്ക്ക് എടത്വ ജംഗ്ഷനിൽ എടത്വഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോർജിൻ്റെ നേതൃത്വത്തിൽ സ്വീകരണം നല്കി. സൗഹ്യദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ജലമേള ചെയർമാൻ എ.വി.കുര്യൻ ആറ്റുമാലിൽ,വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് ഒ.വി.ആൻ്റണി, റജി വർഗ്ഗീസ് മാലിപ്പുറം, അഡ്വ. ബിജു സി ആൻ്റണി, ജഗൻ തോമസ് മോളോടിൽ എന്നിവർ പ്രസംഗിച്ചു.

നീരേറ്റുപുറം ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ വർക്കിംങ് ചെയർമാൻ വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു. എടത്വ സബ് ഇൻസ്പെക്ടർ കെ. സജികുമാർ ഉദ്ഘാടനം ചെയ്തു. വിവിധ ബോട്ട് ക്ലബ് ഭാരവാഹികൾ , പമ്പാ ബോട്ട് റെയ്സ് സംഘാടക സമിതി അംഗങ്ങൾ, വ്യാപാരികൾ, സന്നദ്ധ സംഘടന ,സാമുദായിക രാഷ്ട്രീയ ഭാരവാഹികൾ എന്നിവർ ജാഥയിൽ അണി ചേർന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൊഴിലാളി കുടുംബങ്ങളുടെ കുടിലുകൾക്ക് തീയിട്ട സംഭവം ; ഒരാൾ അറസ്റ്റിൽ

0
സൂറത്ത് : 15 തൊഴിലാളി കുടുംബങ്ങളുടെ കുടിലുകൾക്ക് തീയിട്ട സംഭവത്തിൽ ഒരാൾ...

പോക്സോ കേസിൽ പ്രതിയായ യുവാവിനെ 73 വർഷം കഠിന തടവിന് ശിക്ഷിച്ചു

0
പത്തനംതിട്ട: പോക്സോ കേസിൽ പ്രതിയായ യുവാവിനെ അടൂർ അതിവേഗ കോടതി 73...

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന്...

രാഹുൽ ഗാന്ധിയുടെ ‘ശക്തി’പരാമർശത്തെ ആയുധമാക്കി മോദി

0
ബെംഗളൂരു: ഹിന്ദുമതത്തിലെ ‘ശക്തി’ എന്ന സങ്കല്പത്തെ മുൻനിർത്തി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി...