യുവാവിന്റെ മുങ്ങി മരണം : കൊലപാതകമെന്ന് ഭാര്യ

For full experience, Download our mobile application:
Get it on Google Play

മംഗ്‌ളുരു : ഗുരുവയങ്കര തടാകത്തില്‍ മുങ്ങി മരിച്ച യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ഭാര്യ. ബെല്‍തങ്ങാടിയില്‍ ഓടോറിക്ഷ ഡ്രൈവറായ കുവെട്ടു ശിവാജി നഗറിലെ പ്രവീണ്‍ പിന്റോയുടെ (37) മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് കണ്ടെത്തിയിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലിന് താന്‍ മരിക്കാന്‍ പോവുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ കൈമാറിയെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. എന്നാല്‍ മരണത്തിന് സംശയം ഉണ്ടെന്ന് പിന്റോയുടെ ഭാര്യ രേഷ്മ ജുലിയട്ട് ലോബോ ബെല്‍തങ്ങാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഒഡില്‍നാലെ അമര്‍ ജാലെയിലെ വീട്ടില്‍ മെഹന്തി പരിപാടിക്ക് പോവുന്നു എന്ന് പറഞ്ഞാണ് ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് പോയത്. പുലര്‍ച്ചെ 1.40ന് വിളിച്ചപ്പോള്‍ ആ വീട്ടില്‍ ഉണ്ടെന്നാണ് പറഞ്ഞിരുന്നത്. പ്രദീപ് ഷെട്ടി എന്നയാളും പിന്റോയും തമ്മില്‍ നേരത്തെ വാക്കേറ്റമുണ്ടായിരുന്നതായി രേഷ്മ പരാതിയില്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ചെ ഒരു കാര്‍ തങ്ങളുടെ വീടിന് മുന്നില്‍ വന്നുപോയിരുന്നു. പിന്റോ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ച ചുവന്ന ടീ ഷര്‍ട് കാണാനില്ലെന്നും പരാതിയിലുണ്ട്. ദമ്പതികള്‍ക്ക് ആറ് വയസുള്ള മകനുണ്ട്. രേഷ്മ ഏഴ് മാസം ഗര്‍ഭിണിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...