വനിതാസംവരണ ബില്ലില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കെ.സി വേണുഗോപാല്‍ എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വനിതാസംവരണ ബില്ലില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രാഷ്ട്രീയലക്ഷ്യം വെച്ച് സംസ്ഥാനങ്ങളുടെ സ്ഥാനം ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും വനിതാസംവരണത്തിന്റെ പേരില്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു. ‘തമിഴ്‌നാട്ടില്‍ കറുപ്പ് വസ്ത്രം ധരിച്ചുള്ള പ്രതിഷേധത്തെ പ്രധാനമന്ത്രി ഇന്ന് പരിഹസിക്കുകയാണ് ചെയ്തത്. തമിഴ്‌നാട്ടുകാരുടെയും കേരളത്തിലുള്ളവരുടേയും വികാരങ്ങള്‍ ഈ പ്രധാനമന്ത്രിക്ക് അറിയില്ല. എന്തുചെയ്തിട്ടാണെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നത് മാത്രമാണ് ഭരണപക്ഷത്തിന്റെ ലക്ഷ്യം. ഇത് ശരിയല്ല.

എല്ലാവരെയും വിഡ്ഢികളാക്കിക്കളയാമെന്ന് കേന്ദ്രം ധരിക്കരുത്. എല്ലാവരുടെയും അഭിപ്രായങ്ങളും വികാരങ്ങളും മാനിച്ചുകൊണ്ട് സര്‍വകക്ഷിയോഗം വിളിക്കണം. ബില്‍ പിന്‍വലിക്കണം’. കെ.സി പ്രതികരിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ സ്ഥാനം ഇല്ലാതാക്കരുതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
വനിതാ സംവരണ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള പാര്‍ലമെന്റ് മൂന്ന് ദിവസത്തെ സമ്മേളനത്തിന് ഇന്ന് തുടക്കമായിരുന്നു. ബന്ധപ്പെട്ട മൂന്ന് വിവാദബില്ലുകളും ഇന്ന് സഭയില്‍ അവതരിപ്പിച്ചു. ബില്ലിനോട് സഹകരിക്കില്ലെന്ന കാര്യം പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...